കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന്‍ 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!

NARENDRA-MODI-RAJESH

തിരുവനന്തപുരം : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026′ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കിയത് നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 24-ന് മുന്‍പായി തിരുവനന്തപുരത്തെത്തും. ജനുവരി 9-ന് അദ്ദേഹം തമിഴ്നാട്ടില്‍ പര്യടനം നടത്തുന്നുണ്ട്.’മിഷന്‍ 2026’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള ‘വികസിത അനന്തപുരി’ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിക്കും.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. ഇതിനായി 34 നിയമസഭാ മണ്ഡലങ്ങളെ പാര്‍ട്ടി തിരഞ്ഞെടുത്തു കഴിഞ്ഞു. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. കഴക്കൂട്ടത്ത് വി. മുരളീധരനും വട്ടിയൂര്‍ക്കാവ് ആര്‍. ശ്രീലേഖയ്ക്കുമാണ് സാധ്യത കൂടാതെ പാലക്കാട്, തൃശ്ശൂര്‍, ചാത്തന്നൂര്‍, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ച് പ്രവര്‍ത്തനം തുടങ്ങും.

നിയമസഭയില്‍ കേവലം അക്കൗണ്ട് തുറക്കുക എന്നതിലുപരി, കേരള ഭരണത്തെ നിര്‍ണ്ണയിക്കുന്ന ശക്തിയായി മാറുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.ജനുവരി രണ്ടാം വാരത്തോടെ തന്നെ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ആരംഭിക്കും.വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026’ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കിയത് നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയത്തിന് പിന്നാലെ, പുതിയ മേയര്‍ വി.വി. രാജേഷിന് നരേന്ദ്ര മോദി അയച്ച കത്തില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു.’സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട നാഴികക്കല്ല്’: കേരളത്തിന്റെ തലസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത് രാഷ്ട്രീയമായി വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.