തിരുവനന്തപുരം :കണ്ണൂരിലും കാസര്‍കോടും വിതരണം ചെയ്ത ബിജെപി മുഖപത്രമായ ജന്മഭൂമിയില് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് അച്ചടിച്ചു വന്നത് വലിയ രാഷ്ട്രീയ വിവാദമായി. ഒരേ പ്രസ്സില്‍ നിന്ന് രണ്ട് പത്രങ്ങളും അച്ചടിക്കുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് പ്രാഥമിക സൂചന.
കണ്ണൂര്‍ എഡിഷനിലെ ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ചന്ദ്രികയുടെ ഉള്ളടക്കം വന്നത്. ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍ എന്നിവരുടെ ലേഖനങ്ങളും ഇതോടൊപ്പം ജന്മഭൂമിയില് സ്ഥാനം പിടിച്ചു. പേജുകള്‍ മാറിപ്പോയതാണെങ്കിലും, വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് പാര്‍ട്ടികളുടെ പത്രങ്ങളില്‍ ഇത്തരം അബദ്ധം സംഭവിച്ചത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.
സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് രംഗത്തെത്തി. ഒരേ പ്രസ്സില്‍ നിന്ന് അച്ചടിക്കുമ്പോള്‍ പേജ് മാറിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ ഒരിടത്ത് പോലും ബിജെപി രാഷ്ട്രീയത്തെ തൊട്ടുനോക്കുന്ന ഒരു വരി പോലുമില്ലെന്നതാണ് അത്ഭുതം.
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; തൃശൂരിൽ ഷട്ടിൽ കളിക്കുകയായിരുന്ന നാല് കുട്ടികൾക്ക് പരുക്ക്
ചന്ദ്രികയുടെ എഡിറ്റോറിയല്‍ പോളിസി ബിജെപിക്ക് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിനെയാണ് യഥാര്‍ത്ഥ ‘അന്തര്‍ധാര’ എന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.


യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശന് വനവാസത്തിന് പോകേണ്ടി വരും; ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്നും കെ. സുധാകരൻ





