കൊച്ചി: സി.എം.ആര്.എല്‍.-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് നേരെ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വരും ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വെള്ളിയാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് വീണ ഇ-മെയിലിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡി അടുത്ത സമന്‍സ് പുറപ്പെടുവിച്ചത്.
തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചിട്ടും വീണ നേരിട്ട് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇഡി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ബുധനാഴ്ചയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് ഏജന്‍സി കടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
നേരത്തെ, ഇഡി കൊച്ചി യൂണിറ്റില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സിന് മറുപടിയായി വീണ അവധി അപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് നേരിട്ട് എത്തുന്നതിന് പകരം അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന കൈമാറാമെന്നായിരുന്നു വീണയുടെ നിലപാട്. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായി തള്ളിയ ഇഡി, കേസിന്റെ സുഗമമായ അന്വേഷണത്തിന് വീണ നേരിട്ട് തന്നെ ഹാജരാകണമെന്ന കര്‍ശന നിലപാടിലാണ്. പലതവണ ഒഴിഞ്ഞുമാറിയതിനാല്‍ ഇനി വീണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
വീണയെ നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതിന് ശേഷം സി.എം.ആര്.എല്‍. അധികൃതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പണം കൈപ്പറ്റിയതെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകള്‍ സഹിതം ഹാജരാകാനാണ് വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മില്‍ നടന്ന എല്ലാ ഇടപാടുകളുടെയും രേഖകള്‍ ഇഡിക്ക് കൈമാറാന്‍ നേരത്തെ കോടതിയും ഉത്തരവിട്ടിരുന്നു.
ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 132 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് സി.എം.ആര്.എലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ.ഒ. (ടലൃശീൗ െഎൃമൗറ കി്ലേെശഴമശേീി ഛളളശരല) കണ്ടെത്തല്‍. കരിമണല്‍ കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായും ലഭിച്ചതായാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
കേസിന്റെ ഭാഗമായി നേരത്തെ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ ഇഡി മരവിപ്പിച്ചിരുന്നു. പുതിയ സമന്‍സിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വീണ ഇഡിക്ക് മുന്നില്‍ ഹാജരാകുമോ അതോ വീണ്ടും സമയം നീട്ടി ചോദിച്ച് നിയമപരമായ മറ്റ് വഴികള്‍ തേടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ആയി ഫാത്തിമ തഹ്ലിയ : പേരാമ്പ്രയിൽ നേടിയത് ചരിത്ര വിജയം
മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ആയി ഫാത്തിമ തഹ്ലിയ : പേരാമ്പ്രയിൽ നേടിയത് ചരിത്ര വിജയം





