ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഹോർമുസ് കടലിടുക്കിനരികിലൂടെ സഞ്ചരിച്ചിരുന്ന ഇന്ത്യൻ കപ്പൽ എം.ടി ജൽവീർ ആണ് ആക്രമിക്കപ്പെട്ടത്. ഒമാൻ തീരത്തു നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനു തൊട്ട് പിന്നാലെയാണ് വീണ്ടും ആക്രമണം. എം.ടി ജൽവീറിൽ 20 ജീവനക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ അഞ്ച് പേരെ ആ വഴി കടന്നുപോയ മറ്റ് കപ്പലുകളിൽ രക്ഷപ്പെടുത്തി ഒമാനിലേക്ക് മാറ്റിയതായി മെഹർ (Mehr) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൊഹറിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണമുണ്ടായത്. കപ്പലിന്‍റെ എൻജിൻ റൂമിൽ തീ പടർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള നീക്കങ്ങൾ തുടങ്ങിയതായി ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നതിൽ വ്യക്തയില്ല. മൂന്നു ദിവസത്തിനിടെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിനു പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. ഇറാൻ സമാധാന കരാറിൽ ഒപ്പു വച്ചില്ലെങ്കിൽ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
please confirm 20 Indian Seafarers on board and if vessel is M.T. Jalveer ? @Indemb_Muscat https://t.co/s8eAIh8G06 pic.twitter.com/9WnCnuku8P
— FSUI (@FSUIINDIA) June 11, 2026


അഭ്യൂഹങ്ങൾക്ക് വിരാമം ; രാജി പ്രഖ്യാപിച്ച് അണ്ണാമലൈ
കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം





