കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. നിപ രോഗ ലക്ഷണങ്ങളോടെ ഫറോക്ക് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ സ്രവം പി.സി.ആര്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചത്. ശ്രവ പരിശോധനാ ഫലം നാളെയേ അറിയുകയുള്ളു.
എന്താണ് നിപ വൈറസ്
ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിൽ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
പിന്നില്‍നിന്ന് കുത്തി കോണ്‍ഗ്രസ്; തമിഴ്നാട്ടില്‍ സഖ്യം തകര്‍ന്നു, ലോക്സഭയില്‍ ഇരിപ്പിടം മാറ്റാന്‍ ഡിഎംകെ; അഖിലേഷും അകലുന്നു; ഇന്ത്യാ സഖ്യം തകരുന്നു
നിപ വൈറസ് ശരീരത്തിൽ കടന്നാൽ പെട്ടെന്നൊന്നും ലക്ഷണങ്ങൾ കാണില്ല. അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ ശരീരം രോഗലക്ഷണങ്ങൾ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചിലർ ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാറുണ്ട്.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല, പ്രതിരോധമാണ് പ്രധാനം.
സ്വീകരിക്കാവുന്ന മുൻകരുതലുകൾ
- കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
- സാമൂഹിക അകലം പാലിക്കുക
- ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
- രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
- രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.


ജാസ്ലിയയുടെ മരണം : പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ




