കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വേണം ; നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി

ഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക  പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). നാളെ പൂനെയിൽ നിന്നാകും പാർട്ടിയുടെ ശക്തമായ സമര പരമ്പരയ്ക്ക് തുടക്കമാകുക. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി.ജെ.പി ഉത്തരവാദിത്തം എപ്പോഴും ഭരണകൂടത്തിന്റെ തലപ്പത്തു നിന്നു തന്നെയാണ് ആരംഭിക്കേണ്ടത് എന്നും ഓർമിപ്പിച്ചു.

ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ ദേശീയ പ്രശ്നത്തിൽ മന്ത്രി രാജി വെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും ജൂൺ 6 ന് ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ കൂട്ടായ്മ ഈ സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കൾ ഭയപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സംഘടന കൂട്ടിച്ചേർത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.