കൊച്ചി : രാജ്യത്തെ ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർധന. ഇന്ന് 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. പുതിയ വില നിലവിൽ വരുന്നതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില 951 കടക്കും. ഡൽഹിയിലെ ഗാർഹിക പാചകവാതക സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വില ഉയർന്നു.
പുതുക്കിയ നിരക്ക് ജൂൺ 7മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതക വിതരണത്തിൽ തുടർച്ചയായ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം . മെയ് പകുതിയോടെ പെട്രൊൾ, ഡീസൽ വിലയിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിലും വലിയ വർധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാർഹിക പാചക വാതക വിലയും വർധിച്ചിരിക്കുന്നത്. മാർച്ച് ആദ്യ വാരം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർധിപ്പിച്ചിരുന്നു. സി.എൻ.ജി നിരക്കിൽ ആറ് രൂപയുടെ വർധനയും ഉണ്ടായിരുന്നു.
പാചക വാതക വില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് മേൽ കനത്ത പ്രഹരമേൽപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വില വർധിപ്പിച്ചത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകളെ പൂർണ്ണമായും തകിടം മറിക്കുമെന്നു ഉറപ്പാണ്.
കനത്ത മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്


മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;





