കാസര്‍കോട് : കാസര്‍കോട് കനത്ത മഴയെ തുടർന്ന് സ്കൂളിന്റെ മതില് ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിന്റെ മതിലാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ആയിരുന്നു സംഭവം. മതില് തകര്‍ന്നുവീണ സമയത്ത് കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്സുകളിൽ പ്രവേശിച്ചിരുന്നു. സ്കൂള്‍ പരിസരത്തും മറ്റും ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സമീപകാലത്തായാണ് അപകടമുണ്ടാക്കിയ മതിൽ പണിഞ്ഞത് എന്നാണ് വിവരം . മഴയെ തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ വെള്ളം കെട്ടിനിന്നതിന്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം. മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. മതിലിന്റെ ജീര്‍ണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 50 മീറ്റര്‍ നീളം വരുന്നതാണ് തകർന്ന മതില്.
സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി ; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും ; ആറ് കളക്ടർമാർക്ക് സ്ഥലം മാറ്റം


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കവർച്ച ; 78 ഗ്രാം സ്വർണ്ണക്കട്ടികളുൾപ്പെടെ കാണാനില്ല ; നിലവറക്ക് പുറത്തുള്ള സ്വർണ്ണം ലോക്കറിലേക്ക് മാറ്റാൻ നിർദ്ദേശം





