ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും വിരാമം. കന്നഡ മണ്ണില്‍ ഇനി ട്രബിള്‍ ഷൂട്ടര്‍ ഡി.കെ. ശിവകുമാറിന്റെ യുഗം. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ വരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി.കെ. ശിവകുമാറിനൊപ്പം പത്ത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുമെന്നാണ് രാജ്ഭവന് വൃത്തങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജാതിസമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രണ്ട് ഉപമുഖ്യമന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ടാകും.
സാമുദായിക സന്തുലനാവസ്ഥ ഉറപ്പാക്കാന്‍ ദളിത്, ലിംഗായത്ത് വിഭാഗങ്ങളില്‍ നിന്നുള്ള ഓരോ പ്രതിനിധികളാകും ഉപമുഖ്യമന്ത്രി പദവിയിലെത്തുക. എം.ബി. പാട്ടീല്‍, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാര്‍ഗെ, ഈശ്വര്‍ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാര്‍ക്കിഹോളി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കളാകും ഡി.കെ. ശിവകുമാറിനൊപ്പം ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് സൂചന.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ഡി.കെ. ശിവകുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂണ്‍ മൂന്ന്, അഞ്ച് എന്നീ രണ്ട് തീയതികളാണ് ശിവകുമാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച തന്നെ ചടങ്ങുകള്‍ നടത്താനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. വിധാന്‍ സൗധയിലോ ലോക് ഭവനിലോ വെച്ച് ജനപങ്കാളിത്തത്തോടെ ചടങ്ങുകള്‍ നടത്താമെന്നും ശിവകുമാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആം ആദ്മി പാർട്ടിയിൽ വൻ പ്രതിസന്ധി: രാഘവ് ഛദ്ദയും ഒപ്പമുള്ള എംപിമാരും ബിജെപിയിൽ ചേർന്നു; എഎപിയുടെ ധാർമികത ചോദ്യം ചെയ്ത് ഛദ്ദ




