കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷക മണ്ഡലത്തിൽ നിന്നും നാലു ജഡ്ജിമാർകൂടി എത്തിയേക്കും. അറിയപ്പെടുന്ന അഭിഭാഷകരായ നാല് പേരെ നിയമിക്കാൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ശിപാർശ ചെയ്തതായി സൂചന.
ഹൈക്കോടതിയിൽ കേസ് നടത്തിപ്പിൽ പ്രമുഖ അഭിഭാഷകരായ സി ദിനേശ് ജേക്കബ് പി അലക്സ്, ടി ബി ഹൂദ്, എസ് സുജിൻ എന്നിവരെയാണ് കൊളീജിയം കണ്ടെത്തിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലാ സി ദിനേശ് നേരത്തെ ഡെപ്യൂട്ടി പോളിസിറ്റർ ജനറൽ(ഡി എസ് ജി )ചുമതല വഹിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അമിക്കസ്കൂറികളിൽ പ്രധാനിയാണ് ജേക്കബ് പി അലക്സ്.
സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള അഭിഭാഷകനാണ് ടി ബി ഹൂദ്. ലോട്ടറി കേസുകളിൽ ഇദ്ദേഹമാണ് സർക്കാറിന് വേണ്ടി ഹാജരായിരുന്നത്. എസ് സുജിനും അഭിഭാഷക വൃത്തിയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ആളാണ്. ചീഫ് ജസ്റ്റിസിന് പുറമേ ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്നതാണ് കേരള ഹൈക്കോടതി കൊളീജിയം.
ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില്‍ കേരളം


മുഖ്യമന്ത്രി പദം: ചര്‍ച്ചകള്‍ക്ക് തടയിട്ട് ലീഗ്; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എം.കെ. മുനീര്‍, ‘തമാശ’യെന്ന് സതീശന്





