കൊച്ചി: ഭാരവാഹികളുടെ തമ്മിത്തല്ലും ചേരിതിരിവും മൂലം കടുത്ത പ്രതിസന്ധിയിലായ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യെ രക്ഷിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വീണ്ടും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ അണിയറനീക്കം. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നിലവിലെ വനിതാ നേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന ജൂണിലെ ജനറല്‍ ബോഡി യോഗം സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അതീവ നിര്‍ണ്ണായകമാകും.
ടിനി ടോം-അന്‍സിബ വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി ചേരിതിരിഞ്ഞ് രംഗത്തെത്തിയതോടെയാണ് ‘അമ്മ’യ്ക്കുള്ളിലെ കലഹം നിയന്ത്രണാതീതമായത്. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവിലുള്ള ഭരണസമിതി പൂര്‍ണ്ണ പരാജയമാണെന്നും ഇവര്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും മുതിര്‍ന്ന നടിയായ പൊന്നമ്മ ബാബു പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. നിലവിലെ നേതൃത്വത്തെ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് സംഘടനയ്ക്കുള്ളിലെ ഒരു വലിയ വിഭാഗത്തിന്റെ ആവശ്യം.
ഭരണസമിതിയിലെ ഈഗോയും ആഭ്യന്തര തര്‍ക്കങ്ങളും സംഘടനയുടെ അടിത്തറയിളക്കുന്ന അവസ്ഥയിലാണ്. പ്രസിഡന്റ് ശ്വേതാ മേനോന്റെയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റെയും ഇടയിലുള്ള വ്യക്തിപരമായ ഈഗോ പ്രശ്നങ്ങളാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് ഒരു വിഭാഗം വനിതാ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ നേതൃനിരയിലേക്ക് വന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ കാണുന്നത് പരസ്പരം തമ്മിത്തല്ലുന്ന കാഴ്ച്ചയാണെന്നും അസംതൃപ്തരായ അംഗങ്ങള്‍ പറയുന്നു.
ഇതിനിടെ, സംഘടനയില്‍ സ്ത്രീകള്‍ക്കായി വാദിച്ചതിനെ പരിഹസിച്ച് നടി മാലാ പാര്‍വ്വതിയും രംഗത്തെത്തി. സ്ത്രീകള്‍ നേതൃനിരയിലേക്ക് വരണമെന്ന് വാദിച്ചതിനും അതിനായി ഇടപെട്ടതിനും തനിക്ക് തെറ്റുപറ്റിയെന്നും അതിന് ‘മാപ്പ്’ ചോദിക്കുന്നുവെന്നുമായിരുന്നു മാലാ പാര്‍വ്വതിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം. നേതൃത്വത്തിലുള്ളവര്‍ പരസ്പരം ചെളിവാരിയെറിയുമ്പോള്‍ സംഘടനയുടെ അന്തസ്സാണ് പൊതുമധ്യത്തില്‍ തകരുന്നതെന്ന വികാരമാണ് പൊതുവേയുള്ളത്.
പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മി പ്രിയ രംഗത്തുവന്നത് സംഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ‘അമ്മ’ ഓഫീസിനെ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് അധോലോക കേന്ദ്രമാക്കി മാറ്റിയെന്നാണ് ലക്ഷ്മി പ്രിയയുടെ ഗുരുതരമായ ആരോപണം. കൂടാതെ, അന്‍സിബയ്ക്ക് പിന്നില്‍ നീനാ കുറുപ്പാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ അന്‍സിബയുടെ പരാതി ഔദ്യോഗികമായി കേള്‍ക്കുമെന്ന് പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചിട്ടുണ്ട്.
ഈ കൂട്ടത്തല്ലിനും അരാജകത്വത്തിനുമിടയിലാണ് പഴയ അച്ചടക്കവും നിയന്ത്രണവും തിരികെക്കൊണ്ടുവരാന്‍ ഇടവേള ബാബുവിനെ നേതൃത്വത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നത്. ദീര്‍ഘകാലം സംഘടനയെ ഒരൊറ്റ ചരടില്‍ കോര്‍ത്ത് മുന്നോട്ടു കൊണ്ടുപോയ ബാബുവിന്റെ പരിചയസമ്പത്ത് നിലവിലെ പ്രതിസന്ധി മറികടക്കാന്‍ അനിവാര്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. ജൂണില്‍ നടക്കുന്ന ജനറല്‍ ബോഡിയില്‍ ഇക്കാര്യത്തില്‍ കൃത്യമായ ചേരിതിരിവുണ്ടാകും.
ഇടവേള ബാബുവിന്റെ മടങ്ങിവരവിനൊപ്പം തന്നെ അണിയറയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു പ്രധാന വിഷയം നടന് ദിലീപിനെ സംഘടനയില്‍ വീണ്ടും സജീവമാക്കുക എന്നുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സംഘടനയെ സാമ്പത്തികമായും സംഘടനാപരമായും താങ്ങിനിര്‍ത്തിയ ദിലീപിനെപ്പോലൊരു വ്യക്തിത്വത്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘അമ്മ’യ്ക്ക് ആവശ്യമാണെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. ജൂണിലെ ജനറല്‍ ബോഡിയില്‍ ഈ ആവശ്യവും ഔദ്യോഗികമായി ഉയര്‍ത്താനാണ് ഇവരുടെ നീക്കം.
എന്നാല്‍, ഇടവേള ബാബുവിന്റെ തിരിച്ചുവരവിനെയും ദിലീപിനെ സജീവമാക്കുന്നതിനെയും ശക്തമായി എതിര്‍ക്കുന്ന മറ്റൊരു ചേരിയും സംഘടനയ്ക്കുള്ളില്‍ സജീവമാണ്. ഇത് ജൂണിലെ പൊതുയോഗത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കും ബഹളത്തിനും വഴിവെക്കുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മിന്നല്‍ നീക്കത്തിന് രവാഡയുടെ നിര്‍ദ്ദേശം; ആക്ഷന്‍ പ്ലാന്‍ തയ്യറാക്കി എച്ച് വെങ്കിടേഷ്; പൂങ്കുഴലി അറസ്റ്റിന് നിയോഗിച്ച ഏട്ടു പേരും പരസ്പരം അറിയാത്തവര്‍; എന്തിനാണ് ഒത്തു ചേര്‍ന്നതെന്ന് അവര്‍ അറിഞ്ഞത് ഹോട്ടലിലേക്ക് കയറുമ്പോള്‍ മാത്രം; ഓപ്പറേഷന് കോബ്ര- ഇത് കേരളാ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ സീക്രട്ട് ആക്ട്



