തിരുവനന്തപുരം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ നാറ്റിക്കാനും തകര്‍ക്കാനുമായി അണിയറയില്‍ വമ്പന്‍ ചതിക്കുഴികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ‘മന്ത്രിസഭയുടെ ഹണിമൂണ്‍ കാലം’ അവസാനിക്കും മുന്‍പ് തന്നെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒളികാമറ ഓപ്പറേഷനുകളില്‍ കുടുക്കാന്‍ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന ചില സ്വകാര്യ ചാനലുകളും ഇടത് കേന്ദ്രങ്ങളും കൈകോര്‍ക്കുന്നതായാണ് അതീവ രഹസ്യ വിവരം പുറത്തുവരുന്നത്.
വരാനിരിക്കുന്ന മരംമുറി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ വിട്ടുവീഴ്ച ചെയ്യിക്കാനും സര്‍ക്കാരിന്റെ പ്രതിച്ഛായ തുടക്കത്തിലേ തകര്‍ക്കാനുമുള്ള ഈ വന്‍ സ്രാവുകളുടെ കരുനീക്കം കൃത്യമായി മണത്തറിഞ്ഞ് മുന്നറിയിപ്പ് നല്കിയ ഇന്റലിജന്‍സ് മേധാവി പി. വിജയന് ഐ.പി.എസിന്റെ ദീര്‍ഘവീക്ഷണത്തിന് ഇപ്പോള്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍ നിന്നും കയ്യടി ഉയരുകയാണ്.
അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം തിരിച്ചുപിടിക്കണമെങ്കില്‍ ഇപ്പോള്‍ത്തന്നെ യു.ഡി.എഫിനെ ജനമധ്യത്തില്‍ നാറ്റിക്കണമെന്ന കടുത്ത വിലയിരുത്തല്‍ പ്രതിപക്ഷ ക്യാമ്പുകളില്‍ സജീവമാണ്. ഇതിനായി വീണുകിട്ടുന്ന ഓരോ ചെറിയ അവസരവും പരമാവധി ഉപയോഗിക്കാനാണ് അവരുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് പുതിയ മന്ത്രിമാരുടെ പരിചയക്കുറവും ജനക്കൂട്ടവും മുതലെടുത്ത് ഹണിട്രാപ്പോ ഒളികാമറ വിവാദങ്ങളോ സൃഷ്ടിക്കാന്‍ അണിയറയില്‍ തിരക്കഥകള്‍ തയ്യാറാകുന്നത്.
പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും വീടുകളിലും ഗസ്റ്റ് ഹൗസുകളിലും അനുമോദിക്കാനായി വലിയ ജനക്കൂട്ടമാണ് നിലവില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ ജനത്തിരക്ക് ഒരു മറയാക്കി മാറ്റാനാണ് അട്ടിമറി സംഘത്തിന്റെ നീക്കം. മന്ത്രിമാരെ കാണാന്‍ എത്തുന്നവരില്‍ ചിലര്‍ മണിക്കൂറുകളോളം അവിടെത്തന്നെ കറങ്ങിനടക്കുന്നതായും മുന്‍പ് പല വിവാദങ്ങളിലും പെട്ട മുന്‍നിര നായകര്‍ പോലും ഈ കൂട്ടത്തില്‍ മന്ത്രിമാരെ കാണാന്‍ അനുമതി തേടി എത്തുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.
മന്ത്രിമാരുമായി നടത്തുന്ന സാധാരണ സംഭാഷണങ്ങള്‍ പോലും രഹസ്യാത്മകമല്ലെന്നത് പ്രതിപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. സന്ദര്‍ശകരുടെ വേഷത്തില്‍ രഹസ്യ ക്യാമറകളുമായി എത്തി, മന്ത്രിമാരെ ഏതെങ്കിലും തരത്തിലുള്ള അഴിമതി ആരോപണങ്ങളിലോ വ്യക്തിപരമായ വിവാദങ്ങളിലോ പെടുത്താനാണ് സ്റ്റിംഗ് ഓപ്പറേഷന് സംഘങ്ങള്‍ പദ്ധതിയിടുന്നത്. എല്‍.ഡി.എഫ്. അനുകൂല നിലപാടുള്ള ചില പ്രമുഖ സ്വകാര്യ ചാനലുകള്‍ ഇതിനായി പ്രത്യേക വിദ്ഗധ സംഘങ്ങളെത്തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും അങ്ങേയറ്റം കരുതല്‍ കൈക്കൊള്ളണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നത്. സന്ദര്‍ശകരുടെ തിരക്ക് അടിയന്തരമായി നിയന്ത്രിക്കുകയും, ഔദ്യോഗികവും വ്യക്തിപരവുമായ സംഭാഷണങ്ങളില്‍ അതീവ രഹസ്യാത്മകത സൂക്ഷിക്കുകയും വേണം. അല്ലാത്തപക്ഷം, തുടക്കത്തിലേ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക് സര്‍ക്കാര്‍ വീഴും.
മുന്നില്‍ വരുന്ന ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെയും സംശയക്കണ്ണോടെയും മാത്രമേ പുതിയ സര്‍ക്കാര്‍ കാണാവൂ. വരാനിരിക്കുന്ന വലിയ കേസുകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും പ്രതിപക്ഷത്തെ പ്രമുഖരെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ബ്ലാക്ക്മെയില്‍ തന്ത്രം കൂടിയാണ് ഈ ഒളികാമറ ഓപ്പറേഷനുകള്‍ക്ക് പിന്നിലുള്ളത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മാധ്യമങ്ങളെ ആയുധമാക്കുന്ന ഈ കൊടുംചതിയെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പഴുതടച്ച സുരക്ഷയും ആസൂത്രണവും ഇല്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീഴാന്‍ അധികസമയം വേണ്ടിവരില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇഎസ്ഐ മെഡിക്കൽ കോളേജ് വിഷയം തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യുഡിഎഫും ബിജെപിയും; കൊല്ലത്ത് രാഷ്ട്രീയ പോര് മുറുകുന്നു





