കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യില്‍ ഗ്രൂപ്പ് പോരും ചളിവാരിയെറിയലും പുതിയ തലത്തിലേക്ക്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിലെ തര്‍ക്കങ്ങളും പരസ്യമായ പത്രസമ്മേളനങ്ങളും സംഘടനയെ നാണക്കേടിന്റെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിവിടുമ്പോള്‍, അംഗങ്ങള്‍ക്കിടയില്‍ നിന്ന് പുതിയൊരു മുദ്രാവാക്യം ശക്തമാകുന്നു’ദിലീപിനെ വിളിക്കൂ, അമ്മയെ രക്ഷിക്കൂ!’. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന് ദിലീപ് വീണ്ടും സംഘടനയുടെ തലപ്പത്തേക്ക് സജീവമായി തിരിച്ചെത്തണമെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം താരങ്ങളും അണികളും പരസ്യമായി ആവശ്യപ്പെടുന്നത്.
സംഘടനയില്‍ അച്ചടക്കമില്ലായ്മയും ചേരിപ്പോരും മൂര്‍ച്ഛിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ ‘അമ്മ’യെ ശക്തമായി നയിച്ചിരുന്ന മോഹന്‍ലാലും മമ്മൂട്ടിയും എവിടെയെന്നാണ് അണികളുടെ ചോദ്യം. നിലവിലെ പ്രസിഡന്റ് ശ്വേതാ മേനോനെപ്പോലും നോക്കുകുത്തിയാക്കി സംഘടനയ്ക്കുള്ളില്‍ ചിലര്‍ അധോലോകം സൃഷ്ടിച്ചിരിക്കുകയാണെന്ന നടി ലക്ഷ്മി പ്രിയയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും ഒരേപോലെ നിലയ്ക്ക് നിര്‍ത്താന്‍ ‘ജനപ്രിയന്’ തിരിച്ചുവരണമെന്ന ആവശ്യം ശക്തമാകുന്നത്.
നേതൃത്വത്തിന്റെ ഈ കളി പരസ്യമായതോടെ ‘അമ്മ’ എന്ന സംഘടന പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണ്. മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും മൗനം പാലിക്കുമ്പോള്‍, സംഘടനയെ മുന്‍പ് ശക്തമായി നയിച്ചിരുന്ന, അണികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ദിലീപിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിന് താരങ്ങള്‍ക്കിടയില്‍ പിന്തുണയേറുകയാണ്. കോടതി എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിന് ഇനി സംഘടനയില്‍ സജീവമാകുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഗ്രൂപ്പ് പോരുകളും അവിഹിത കഥകളും മെമ്മറി കാര്‍ഡ് വിവാദങ്ങളും അവസാനിപ്പിച്ച് ‘അമ്മ’യെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ദിലീപിന് മാത്രമേ കഴിയൂ എന്ന വിശ്വാസത്തിലാണ് ഒരു വലിയ വിഭാഗം താരങ്ങള്‍ ഇപ്പോള്‍.
നടന് ടിനി ടോമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ ശക്തമായി പ്രതിരോധിച്ച് വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മി പ്രിയ രംഗത്തെത്തിയതോടെയാണ് സംഘടനയ്ക്കുള്ളിലെ തീയണയാത്ത തര്‍ക്കങ്ങള്‍ തെരുപ്പരസ്യമായത്. ടിനി ടോം സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പരാതികളുടെയെല്ലാം ഉറവിടം സംഘടനയുടെ സെക്രട്ടറി നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ തുറന്നടിച്ചു. അന്‍സിബ ഹസനെ ജിഹാദി എന്ന് വിളിച്ചെന്ന വിവാദത്തിന് പിന്നില്‍ നീന കുറുപ്പാണെന്നും, അന്‍സിബയോട് ഇക്കാര്യം നീന പറയുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു.
അന്‍സിബയുടെ മെസേജ് കാരണം കുടുംബപ്രശ്നം; അവര്‍ക്കെതിരെ അവിഹിതകഥയുണ്ടാക്കിയത് നീന കുറുപ്പ്?
നടി അന്‍സിബ ഹസനെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് താനാണെന്ന് ലക്ഷ്മി പ്രിയ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. കഴിഞ്ഞ ഡിസംബര്‍ പത്തിന് അന്‍സിബ തന്റെ ഫോണിലേക്ക് അയച്ച ഒരു സന്ദേശമാണ് എല്ലാത്തിനും കാരണം. ലോക്കില്ലാത്ത തന്റെ ഫോണിലെ ഈ സന്ദേശം കണ്ട് ഭര്‍ത്താവ് പരിഭ്രാന്തനാകുകയും കുടുംബത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തു. കാര്യം തിരക്കാന്‍ അന്‍സിബയെ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍ കുടുംബജീവിതം തകരുമെന്ന ഘട്ടത്തിലാണ് ഹില്‍പാലസ് വനിതാ സെല്ലില്‍ പരാതി നല്‍കിയതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
എന്നാല്‍ ഈ പരാതിയെ അന്‍സിബ മതപരമായും ജിഹാദി പരാമര്‍ശമായും ചിത്രീകരിച്ച് എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ മെസേജ് ഇടുകയായിരുന്നു. ഇതിനിടെ സംഘടനയ്ക്കുള്ളില്‍ മറ്റൊരു നടനെയും അന്‍സിബയെയും ചേര്‍ത്ത് നീന കുറുപ്പ് അവിഹിത കഥകള്‍ പ്രചരിപ്പിച്ചതായും മറ്റൊരു എക്സിക്യൂട്ടീവ് അംഗം പരാതി നല്‍കിയിട്ടുണ്ടെന്ന കനത്ത വെളിപ്പെടുത്തലും ലക്ഷ്മി പ്രിയ നടത്തി. അവിഹിതം എന്ന വാക്ക് അന്‍സിബ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.
അമ്മ ഓഫീസ് ‘അധോലോകം’; 21 ക്യാമറകള്‍, ശ്വേതാ മേനോന് അറിയാതെ കാര്യങ്ങള്‍
സെക്രട്ടറിയും കൂട്ടരും ചേര്‍ന്ന് ‘അമ്മ’ ഓഫീസിനെ ഒരു അധോലോകം പോലെയാക്കി മാറ്റിയിരിക്കുകയാണെന്ന് ലക്ഷ്മി പ്രിയ തുറന്നടിച്ചു. സൗണ്ട് റെക്കോര്‍ഡിങ്ങുള്ള 21 സിസിടിവി ക്യാമറകളാണ് ഓഫീസിലുള്ളത്. അംഗങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ഈ ക്യാമറകളുടെ ആക്സസ് പോലും പ്രസിഡന്റ് ശ്വേതാ മേനോന് നല്‍കിയിട്ടില്ലെന്നും ഓഫീസില്‍ നടക്കുന്ന പല കാര്യങ്ങളും പ്രസിഡന്റ് അറിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്കെതിരെ സംസാരിക്കുന്നവരെ ഒതുക്കുക എന്നതാണ് ഇപ്പോള്‍ സംഘടനയില്‍ നടക്കുന്നത്. നീന കുറുപ്പിനെ സന്തോഷിപ്പിക്കാന്‍ കുക്കു പരമേശ്വരന് ഇടപെട്ട് തനിക്ക് ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തിയെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു.
വലിയ വിവാദമായ ‘മെമ്മറി കാര്‍ഡ്’ പ്രശ്നം കേവലം ഇലക്ഷന് സ്റ്റണ്ടാണെന്ന് കുക്കു പരമേശ്വരന് പറഞ്ഞിരുന്നെങ്കിലും, ഇപ്പോള്‍ ഈ മെമ്മറി കാര്‍ഡ് അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ കൈവശമായിരുന്നുവെന്ന രീതിയില്‍ പുതിയ റിപ്പോര്‍ട്ട് ചമച്ചിരിക്കുകയാണ്. അവര്‍ മരിച്ചുപോയതുകൊണ്ട് അത് വാങ്ങാന്‍ തരമില്ലെന്ന ന്യായം പറഞ്ഞ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സംഘടനയില്‍ മെമ്മറി കാര്‍ഡുണ്ടെന്ന് തനിക്ക് നൂറുശതമാനം അറിയാമെന്നും, ഇത് കണ്ടുപിടിക്കാന്‍ കമ്മീഷനെ വെക്കണമെന്ന് ആവശ്യപ്പെട്ട അന്നുതൊട്ട് താന്‍ ലക്ഷ്യം വെക്കപ്പെടുകയാണെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എക്സൈസിൽ ‘പോലീസ് രാജ്’; മൂന്ന് പ്രധാന തസ്തികകളിലും ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥർ: അതൃപ്തിയുമായി ഉദ്യോഗസ്ഥർ



