സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് അധികൃതർ പിൻവലിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട് .
‘ഡാഷ് മോനെ രേവന്താ..’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി! കണ്ണൂരില്‍ കടുപ്പിച്ച് മുഖ്യമന്ത്രി; ജി. സുധാകരനെതിരെയും കടുത്ത വിമര്‍ശനം


സ്ഥിരം വിസിമാരില്ലാത്തത് എന്തുകൊണ്ട്? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം





