മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ പെൺവാണിഭം നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മാവേലിക്കര സ്വദേശി ബിലാലാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്. അതിജീവിത നൽകിയ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റക്കാരായ മൂന്ന് യുവതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു .

യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നേരത്തെ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം, ഗുരുവായൂർ സ്വദേശി ടോയ്സി സിന്ദു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാം എന്ന് വാഗ്ദാനം നൽകിയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബൈയിലെത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തിരുന്നു . സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. പെൺകുട്ടികളെ ലഹരി നൽകി മയക്കി, ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതികളെ പലർക്കും മുൻപിൽ കാഴ്ചവെച്ചതായി എഫ്ഐആറില്‍ പറയുന്നുണ്ട് .

വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും, കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും, തങ്ങൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി പറയുന്നു. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചതായാണ് വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.