കോഴിക്കോട് : കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത പ്രദേശത്തേക്ക് ഉണ്ടായിരുന്ന താൽക്കാലിക പാലം ഒലിച്ചുപോയി. മുത്തപ്പൻപുഴ അങ്ങാടിക്കു സമീപം നിർമ്മിച്ചിരുന്ന പാലമാണ് ഒലിച്ചു പോയത്. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. എന്നാൽ വൈകിട്ട് പെയ്ത കനത്ത മഴയിൽ പിടിച്ചു നിൽക്കാനുള്ള ശേഷി പാലത്തിനുണ്ടായിരുന്നില്ല. ആളപായം ഒന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന്. മുന്‍മന്ത്രി ആന്റണി രാജു പ്രതിയായ കേസില്‍ വിധിവരുന്നത് കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം





