ബംഗളൂരു: ബംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.
ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരിയുടെ ആരോപണം. ഡിസിപിക്ക് പരാതി നൽകിയപ്പോഴാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി പറയുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പൊലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടതായും പെൺകുട്ടി ആരോപിക്കുന്നു.
“ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്താൻ പോലീസ് തയ്യാറായില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ സുഹൃത്തുക്കളെ വീട് കയറി ആക്രമിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനു ശേഷവും പ്രതിയെ പിടികൂടിയിട്ടില്ല. ആറ് ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത് പോലും. ഇപ്പോഴും പ്രതിയിൽ നിന്ന് ഭീഷണിയുണ്ട്”; പെൺകുട്ടി പറയുന്നു.
വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമം: വിവാദ മജിസ്ട്രേറ്റ് റോസ്മേരിക്ക് സസ്പെൻഷൻ, നടപടി ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് പിന്നാലെ


വോട്ടെണ്ണൽ ദിനത്തിൽ ലഹരിവേട്ട; ഒരു ലക്ഷത്തിന്റെ എംഡിഎംഎയുമായി വിതരണക്കാരൻ പിടിയിൽ





