തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി.ഡി. സതീശന് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. അവസാന നിമിഷം വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, തുടക്കത്തില്‍ പ്രചരിച്ച സൂചനകളില്‍ നിന്ന് വലിയ അഴിച്ചുപണികളോടെയാണ് അന്തിമ പട്ടിക പുറത്തുവന്നിരിക്കുന്നത്.
പൊതുഭരണം, ധനം, നിയമം, തുറമുഖം, സയന്‍സ് ആന്‍ഡ് ടെക്നോളജി, ലോട്ടറി എന്നീ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് തന്നെ കൈകാര്യം ചെയ്യും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്. കയര്‍ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.
സണ്ണി ജോസഫിന് വൈദ്യുതി; അനില്‍കുമാറിന് റവന്യൂ
കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നല്‍കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും അന്തിമ ഘട്ടത്തില്‍ അദ്ദേഹത്തിന് വൈദ്യുതി വകുപ്പാണ് അനുവദിച്ചത്. പാര്‍ലമെന്ററികാര്യം, പരിസ്ഥിതി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് വകുപ്പുകള്‍. മുതിര്‍ന്ന നേതാവ് എ.പി. അനില്‍കുമാറിനാണ് നിര്‍ണായകമായ റവന്യൂ വകുപ്പ് ലഭിച്ചത്.
ആരോഗ്യവകുപ്പും ദേവസ്വവും സ്വന്തമാക്കിയ കെ. മുരളീധരനും വകുപ്പുവിഭജനത്തില്‍ നേട്ടമുണ്ടാക്കി. യുവനേതാക്കളായ എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളും, പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരിക വകുപ്പുകളും ലഭിച്ചു.
മന്ത്രിമാരും വകുപ്പുകളും ഒറ്റനോട്ടത്തില്‍:-
വി.ഡി. സതീശന് (മുഖ്യമന്ത്രി): പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയന്‍സ് ആന്‍ഡ് ടെക്നോളജി, ലോട്ടറി.
രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, കയര്‍.
പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി.
സണ്ണി ജോസഫ്: വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി.
കെ. മുരളീധരന്: ആരോഗ്യം, ദേവസ്വം.
എ.പി. അനില്‍കുമാര്‍: റവന്യൂ.
എന്‍. ഷംസുദ്ദീന്: വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്.
റോജി എം. ജോണ്‍: ഉന്നതവിദ്യാഭ്യാസം.
എം. ലിജു: എക്സൈസ്, സഹകരണം.
പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം.
ബിന്ദു കൃഷ്ണ: തൊഴില്‍, വനിതാ-ശിശുക്ഷേമം.
കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം.
പി.കെ. ബഷീര്‍: പൊതുമരാമത്ത്.
ടി. സിദ്ദിഖ്: കൃഷി.
മോന്‍സ് ജോസഫ്: ജലവിഭവം.
ഷിബു ബേബി ജോണ്‍: വനം.
അനൂപ് ജേക്കബ്: ഭക്ഷ്യ-സിവില്‍ സപ്ലൈസ്.
സി.പി. ജോണ്‍: ഗതാഗതം.
വി.ഇ. അബ്ദുല്‍ ഗഫൂര്‍: ഫിഷറീസ്, സാമൂഹികനീതി.
കെ.എ. തുളസി: പിന്നോക്കക്ഷേമം.
ഒ.ജെ. ജനീഷ്: യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം





