ഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വലിയൊരു കൂടുമാറ്റത്തിലേക്കാണ്. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നടത്തിയ കൂടിക്കാഴ്ച വെറുമൊരു സൌഹൃദ സന്ദര്‍ശനമല്ലെന്നും, അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. കേരളത്തില്‍ ബിജെപി ഏറെക്കാലമായി ലക്ഷ്യമിടുന്ന ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ പ്രോഗ്രാമിന്റെ സംസ്ഥാനത്തെ പ്രധാന ചുമതലക്കാരനായി കെ.വി. തോമസ് മാറിയേക്കുമെന്നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
കേരളത്തില്‍ ഹൈന്ദവ വോട്ടുകള്‍ക്കപ്പുറം ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കൂ എന്ന് ബിജെപി കേന്ദ്ര നേതൃത്വം ഉറച്ചു വിശ്വസിക്കുന്നുണ്ട്. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലും തീരദേശ മേഖലകളിലും പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമുള്ള ഒരു മുതിര്‍ന്ന ജനകീയ മുഖത്തെ ബിജെപിക്ക് ആവശ്യമുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്ന അനില്‍ ആന്റണി ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും, സഭാ നേതൃത്വങ്ങളുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുള്ള കെ.വി. തോമസിനെപ്പോലൊരു മുതിര്‍ന്ന ലത്തീന്‍ കത്തോലിക്കാ നേതാവിനെ മുന്നില്‍ നിര്‍ത്തിയാല്‍ അത് സമുദായത്തിനിടയില്‍ വലിയ സ്വീകാര്യത നല്‍കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
കത്തോലിക്കാ സഭയിലെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലെയും ഉന്നത മെത്രാന്മാരുമായും വൈദികരുമായും എന്നും മികച്ച സൗഹൃദം സൂക്ഷിക്കുന്ന നേതാവാണ് കെ.വി. തോമസ്. മുന്‍പ് കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്ന കാലയളവിലും സഭയുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പ്രശ്നങ്ങളിലും തീരദേശ സംരക്ഷണ വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഈ പശ്ചാത്തലം ബിജെപിയുടെ ക്രൈസ്തവ സൗഹൃദ യാത്രകള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.
ഭരണമാറ്റത്തോടെ ഇടതുപക്ഷം പ്രതിപക്ഷത്തായ സാഹചര്യത്തില്‍, കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാകും തന്റെ ഡല്‍ഹിയിലെ രാഷ്ട്രീയ നിലനില്‍പ്പിന് നല്ലതെന്ന് തോമസും കരുതുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി വരുംദിവസങ്ങളില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ബിജെപി ഭരിക്കുന്ന മറ്റ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി പദവി ഏറ്റെടുക്കുന്നതിനൊപ്പം, കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ എന്‍.ഡി.എ പാളയത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള പ്രധാന കണ്ണിയായി കെ.വി. തോമസ് മാറിയേക്കുമെന്ന വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പുകിലിന് കാരണമാകുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി കൊച്ചിയിൽ; ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു; കേരളത്തെ ‘കേരളം’ എന്ന് കേന്ദ്രം ഔദ്യോഗികമായി നാമകരണം ചെയ്തെന്ന് മോദി





