തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഒരാളും കടന്നുകൂടിയതായി പരാതി. സിവിൽ പോലീസ് ഓഫീസർ ആയ എസ് കെ സംഗീതിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.
2019ൽ യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു യൂണിറ്റ് സ്ഥാപിച്ച അവസരത്തിൽ കെ എസ് യു പ്രവർത്തകരെ ആക്രമിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവാണ് സംഗീത് എന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് പരാതി നൽകിയിട്ടുള്ളത്. അന്നത്തെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ മർദ്ദിച്ച സംഘത്തിനു നേതൃത്വം നൽകിയത് സംഗീതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ നിയമസഭാംഗമാണ് കെഎം അഭിജിത്ത്.
സംഗീതിനെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയിൽനിന്നും മാറ്റുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഗീത് മുഖ്യമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിക്കാരിൽ എങ്ങനെ ഉൾപ്പെട്ടുവെന്നും പരിശോധിക്കുന്നുണ്ട്.
ചെറിയാന് ഫിലിപ്പിന്റെ ‘ആലിംഗന വിവാദം’: ബിന്ദു കൃഷ്ണ പരാതി നല്കിയില്ലെങ്കില് പോലീസ് കേസെടുക്കില്ല; വിവാദം രാഷ്ട്രീയ പോരിലേക്ക്


തിരുവനന്തപുരത്ത് റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം





