രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ സാധാരണക്കാരന് വീണ്ടും പ്രഹരമേൽപ്പിച്ച് കമ്പനികൾ. ഇന്നലെത്തെ വർധന കൂടാതെ ഇന്ന് വീണ്ടും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സിഎൻജി വില വർദ്ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ സി.എൻ.ജി വിലയിൽ രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോഗ്രാമിന് 82.20 രൂപയായും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎൻജിക്ക് കിലോഗ്രാമിന് ഒരു രൂപ വർദ്ധിപ്പിച്ചിരുന്നു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്.
ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തുടർച്ചയായുള്ള ഈ വിലവർദ്ധനവ് ഡൽഹിയിലെ ഓട്ടോ, ടാക്സി, മറ്റ് പൊതുഗതാഗത മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കും.
സിഎൻജി വില വർദ്ധിച്ചതോടെ ഡൽഹിയിൽ യാത്രാനിരക്കുകളും ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലിയും വർദ്ധിക്കാൻ ഇടയാക്കും. ഇത് വിപണിയിൽ വീണ്ടും കടുത്ത വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. ആഗോള യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ധനവില നിരന്തരം വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സുകുമാരന്‍ നായരെ പിണക്കരുത്; വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ‘നിര്‍ദ്ദേശം’; തിരഞ്ഞെടുപ്പ് തന്ത്രമായി ഐക്യനീക്കം തുടരും
ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന് പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; യോഗേഷ് ഗുപ്ത ഐ.പി.എസിന് കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവി; കേരളത്തിന്റെ ‘സൂപ്പര്‍ കോപ്പ്’ എന്‍ഫോഴ്സ്മെന്റ് തലവനാകും; ദി റിയല്‍ കിംഗ് ആകാന്‍ യോഗേഷ്





