പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ നാടിനെ നടുക്കിയ ദാരുണ സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് മരിച്ചത്. ഭര്‍ത്താവ് ചന്ദ്രന് (65) വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മകന് സനലിനെ (32) ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ തുടക്കം. ദീര്‍ഘകാലമായി കുടുംബത്തിനുള്ളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ വീട്ടില്‍ വാക്കുതര്‍ക്കം രൂക്ഷമായതോടെ ചന്ദ്രന് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് അംബികയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിന്നില്‍ മാരകമായി വെട്ടേറ്റ അംബിക സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമ്മയെ അക്രമിക്കുന്നതു കണ്ട് തടയാനെത്തിയപ്പോഴാണ് മകന് സനലിന് വെട്ടേറ്റത്. സനലിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. സനലിന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടെ ചന്ദ്രന് വീടിന് പുറത്തേക്ക് ഓടിമറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പറമ്പിലെ മരത്തില്‍ ചന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ സനല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശാന്തമായിരുന്ന മഞ്ഞപ്പെട്ടി ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ കുടുംബ ദുരന്തം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; അമ്മ ഒളിവിൽ





