തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രതിപക്ഷ ഉപനേതാവിനെ തെരഞ്ഞെടുത്തിട്ടില്ല.
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ടതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പായി. കോൺഗ്രസിൽ തലമുറ മാറ്റത്തിലൂടെയാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതിപക്ഷത്ത് 35 അംഗങ്ങളാണ് കേരള നിയമസഭയിൽ ഉണ്ടാവുക. ഇതിനുപുറമെ പ്രത്യേക ബ്ലോക്ക് ആയി ബിജെപിയുടെ മൂന്ന് അംഗങ്ങളും ഉണ്ടാകും. ഭരണപക്ഷ ഗ്യാലറിയിൽ 102 അംഗങ്ങളുടെ വൻ സംഘമാണ് ഉണ്ടായിരിക്കുക. അതിൽ ഭൂരിപക്ഷവും നിയമസഭാ പ്രവർത്തനങ്ങളിൽ പരിചയ സമ്പന്നരുമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് 81 വയസ്സ് പ്രായമുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന് 63 വയസും.
ഇംപീച്ച്മെന്റ് നടപടികൾക്കിടെ അപ്രതീക്ഷിത നീക്കം; ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥാനം ഒഴിഞ്ഞു
രണ്ട് തലമുറകളുടെ ഏറ്റുമുട്ടലാണ് ഇനി നിയമസഭയിൽ കാണാൻ കഴിയുക. കഴിഞ്ഞ അഞ്ചുവർഷം പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവേ സതീശൻ ആയിരുന്നു പ്രതിപക്ഷ നേതാവ്. അതിന് മുൻപുള്ള 5 വർഷം പിണറായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായിരുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കൊട്ടാരക്കരയിൽ നിന്നും വിജയിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ എൻ ബാലഗോപാലിന്റെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് പിണറായി വിജയനെയാണ് ആ സ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.


വേട്ടക്കാരന് ഇതാ ഓടിയൊളിക്കുന്നു; പീഡനക്കേസില്‍ കുടുങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് അലന് മാത്യു മുങ്ങി; തിരയാന്‍ പ്രത്യേക സംഘം; സി.പി.എമ്മിന് പ്രഹരം





