ക്രിസ്മസിന് അടിച്ചുപൂസായി മലയാളി ; ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന

BEVCO

തിരുവനന്തപുരം: ക്രിസ്മസ് ആഴ്ചയില്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്പന. കണക്കുകള്‍ പുറത്ത് വിട്ട് ബീവറേജ് കോര്‍പ്പറേഷന്‍. ഡിസംബര്‍ 22 മുതല്‍ ക്രിസ്മസ് ദിനമായ 25 വരെ നാലുദിവസത്തില്‍ സംസ്ഥാനത്തെ വെബ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റഴിച്ചത് 332.62 കോടി രൂപയുടെ മദ്യമെന്ന് ഔദ്യോഗിക കണക്കുകള്‍ .

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 279.54 കോടി രൂപയായിരുന്നു; അതിനെക്കാള്‍ ഏകദേശം 18-19% വര്‍ദ്ധനവ് ആണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ക്രിസ്മസ് തലേന്നായ ഡിസംബര്‍ 24ന് മാത്രം ഏറ്റവും ഉയര്‍ന്ന വിറ്റുവരവായി 114.45 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ബെവ്‌കോയുടെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് പ്രീമിയം ഔട്ട്ലെറ്റുകളിലും വന്‍തിരക്കായിരുന്നു.

പുതുവര്‍ഷ തലേന്നായ ഡിസംബര്‍ 30-31 ലെ ആഘോഷ സമയത്ത് മദ്യ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്നാണ് ബെവ്‌കോ കണക്കുകൂട്ടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.