തമിഴ്‌നാട്: തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മൂന്നാം ദിവസവും തുടരുന്നതിനിടെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. ചെന്നൈയിലെ ലോക് ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ടി.വി.കെയിലെ മുതിർന്ന നേതാക്കളും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സി.പി.ഐ, സി.പി.ഐ (എം) എന്നീ പാർട്ടികൾ തനിക്ക് പിന്തുണ നൽകുന്നതായി വ്യക്തമാക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർക്ക് നേരിട്ട് കൈമാറി. എന്നാൽ 234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഔദ്യോഗികമായി ബോധ്യപ്പെടുത്താൻ ടി.വി.കെ സഖ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ഗവർണർ ഇതുവരെ സർക്കാർ രൂപീകരണ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
അതേസമയം രാഷ്ട്രീയ കേന്ദ്രങ്ങളെ ആകാംക്ഷയുടെ മുനയിൽ നിർത്തിക്കൊണ്ട് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അവസാന നിമിഷം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. മുഖ്യമന്ത്രിയായി അധികാരമേൽക്കാനുള്ള വിജയിന്റെ നീക്കങ്ങൾക്ക് ഈ നാടകീയമായ തീരുമാനം വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ചടങ്ങുകൾ റദ്ദാക്കിയത് എന്ത് കാരണത്താലാണെന്ന് പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവർണറുടെ തീരുമാനത്തിന് വേണ്ടി കാത്തുനിൽക്കുന്നതിനിടെയുണ്ടായ ഈ മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സി.പി.ഐ, സി.പി.ഐ (എം) എന്നീ പാർട്ടികളുടെ പിന്തുണ കൂടി ചേർത്ത് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങൾ വിജയ് സജീവമാക്കുന്നുണ്ടെങ്കിലും രാജ്ഭവന്റെ നിലപാട് ഇപ്പോഴും നിഗൂഢമായി തുടരുകയാണ്.
ആഴിമലയിലെ വിസ്മയശില്പി; ദേവദത്തന് ഇനി പുതിയ ദൗത്യത്തിലേക്ക്; ഒറ്റച്ചിലമ്പേന്തി കോപാകുലയായ കണ്ണകി; ലോകത്തിലെ ഏറ്റവും വലിയ ശില്പം ആറ്റുകാലില്‍


ഇനി ഒരു പോലീസുകാരനും ശബരിമലയെ ‘കുത്തക’യാക്കാന്‍ കഴിയില്ല; അനില്‍ കുമാര്‍ ശബരിമല കണ്‍ട്രോളറായത് 22 കൊല്ലം! സുപ്രധാന തസ്തികയില്‍ ഒരാള്‍ ദീര്‍ഘകാലം തുടരുന്നത് സുതാര്യതയെ ബാധിക്കും; കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥരെ മാറ്റണം; ഐജി ശ്യാംസുന്ദറിന്റെ തീരുമാനത്തില്‍ ഹൈക്കോടതി പറഞ്ഞു വച്ചത്




