തിരുവനന്തപുരം: കെ സി വിരുദ്ധ തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ സി വേണുഗോപാലിന്റെ നീക്കങ്ങൾ പാളുകയാണെന്ന് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിന് യു ഡി എഫിനെ മുന്നിൽനിന്നു നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നപൊതുനിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. സതീശനെതിരെ വേണുഗോപാൽ കരുക്കൾ നീക്കുമ്പോൾ സതീശനനുകൂലമായി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അനുഭാവികളും സാധാരണ ജനങ്ങളും അണിചേരുന്ന സ്ഥിതിയാണ് കാണുന്നത്.
ബിരുദ പരീക്ഷയിൽ തോറ്റാലും പിജി പഠിക്കാം; ബിരുദം തോറ്റയാൾക്ക് എം.എഫ്.എ നൽകി കാലടി സംസ്കൃത സർവ്വകലാശാല
സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തുന്നുണ്ട്. ആദ്യം ജില്ലാ കേന്ദ്രങ്ങളിൽ ആയിരുന്നു പ്രകടനമെങ്കിൽ ഇപ്പോഴത് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പാടത്ത് പണിയെടുത്താവൻ വരമ്പത്ത് കൂലി വാങ്ങട്ടെ എന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. അധികാരം കയ്യെത്തും ദൂരെത്തെത്തിയപ്പോൾ ഫലം നുകരാൻ നൂലിൽ കെട്ടി ആരും ഇറങ്ങണ്ട എന്നാണ് അവരുടെ അഭിപ്രായം.
യുഡിഎഫിലെ ഘടകകക്ഷികളിൽ പ്രധാനിയായ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള എല്ലാ ഘടകകക്ഷികളും വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമുള്ളവരാണ്. പ്രതിപക്ഷ നേതാവായിരിക്കെ കഴിഞ്ഞ അഞ്ചു വർഷക്കാലം സതീശൻ കാട്ടിയ സമീപനം തന്നെയാണിതിന് കാരണം. വലുപ്പചെറുപ്പമില്ലാതെ എല്ലാ കക്ഷികളെയും ഒരുപോലെ കാണുകയും എൽഡിഎഫിനെതിരെയുള്ള സമരമുഖത്ത് അവരെ സജ്ജമാക്കുകയും ചെയ്യുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.
യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തന്റെ സ്വന്തം രാഷ്ട്രീയ ജീവിതമാണ് സതീശൻ പന്തയം വച്ചത്. യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്നും മികച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്നുമുള്ള പ്രഖ്യാപനം അദ്ദേഹത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതായിരുന്നു. യുഡിഎഫ് വിസ്മയം തീർക്കുമെന്ന സതീശന്റെ പ്രഖ്യാപനവും സിപിഎം നേതാക്കളായ ജി സുധാകരൻ,ടി കെ ഗോവിന്ദൻ, വി.കുഞ്ഞുകൃഷ്ണൻ,ഐഷാ പോറ്റി തുടങ്ങിയവയിലൂടെ അത് പ്രാവർത്തികമാക്കിയതും ഈ തെരഞ്ഞെടുപ്പിൽ ഒട്ടന്നുമല്ല യുഡിഎഫിനെ തുണച്ചത്.
കോൺഗ്രസ് ഹൈക്കമാന്റി ലുള്ള സ്വാധീനം ഉപയോഗിച്ച് കെസി വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രിയായാലും മുന്നിലുള്ള ഒന്നിലേറെ കടമ്പകൾ കടക്കുക അത്ര എളുപ്പമല്ല. ആലപ്പുഴ ലോകസഭാ മണ്ഡലത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന് തൽസ്ഥാനം രാജിവച്ചുവേണം മുഖ്യമന്ത്രിയാകാൻ.തുടർന്ന് ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്ക് ജയിക്കുകയും വേണം. അതിനാകട്ടെ നിലവിലുള്ള എംഎൽഎമാരിൽ ആരെങ്കിലും രാജിവെച്ച് സീറ്റ് ഒഴിവാക്കി കൊടുക്കണം.
അങ്ങനെ സംഭവിച്ചാലും ഉപതെരഞ്ഞെടുപ്പിൽ വേണുഗോപാലിന് ജയിക്കാൻ കഴിയണമെന്നില്ല. വി ഡി പക്ഷവും ആർ സി പക്ഷവും കെ സി യ്ക്ക് വോട്ട്ചെയ്യാൻ സാധ്യതയില്ല എന്നതാണ് പ്രധാനകാരണം. ആവശ്യമില്ലാതെ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധമുള്ള നിഷ്പക്ഷരുടെ വോട്ടുംലഭിക്കില്ല. അങ്ങനെയെങ്കിൽ മന്ത്രിയായിരിക്കെ ഉപതെ രഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് നേതാവ് കെ മുരളീധരനെ കാത്തിരുന്നതിനേക്കാൾ ദയനീയ പരാജയമായിരിക്കും മുഖ്യമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കെ സി യ്ക്ക് ഉണ്ടാകുക.
കെ സി വേണുഗോപാൽ രാജിവെയ്ക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് വീണ്ടും വിജയിക്കാനുള്ള സാധ്യതയും കുറവാണ്. വി ഡി,ആർ സി പക്ഷത്തിന്റെ മറുകണ്ടം ചാടൽ തന്നെയാണ് പ്രധാനം. കെ സി വിരുദ്ധ വികാരം കൂടിയാകുമ്പോൾ ഇവിടെയും തോൽവി ഉറപ്പാകും. ഫലം കോൺഗ്രസിന് ലോകസഭയിൽ ഒരു സീറ്റ് നഷ്ടപ്പെടുക എന്നതും.
അങ്ങനെയൊരു അവസ്ഥയുണ്ടായാൽ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവിക്ക് മേലിലും കരിനിഴൽ വീഴും. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾക്ക് എങ്ങനെ പാർട്ടി നേതൃത്വത്തിലേക്ക് മടങ്ങി വരാൻ കഴിയും എന്നത് വലിയൊരു ചോദ്യമായി നിലനിൽക്കും.

മോദിയേയും രാജീവ് ചന്ദ്രശേഖറിനേയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വിമര്‍ശിക്കുന്ന ആളിന്റെ പിആര്‍ ഏജന്‍സിയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചുമതല; ഇടത് ആഭിമുഖ്യമുള്ള വ്യക്തി ബിജെപി ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി നിയന്ത്രിക്കുന്നു; പിന്നില്‍ കോഴിക്കോട്ടെ മുതിര്‍ന്ന നേതാവെന്ന് ആരോപണം; ബിജെപിയില്‍ ‘പിആര്‍’ വിവാദം; കേന്ദ്ര പ്രഭാരിമാര്‍ക്ക് പരാതി; പരിശോധിക്കാന്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം





