ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തകർപ്പൻ വിജയം നേടിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ് സിനിമാ ലോകത്തെ ഭൂരിഭാഗം പേരും വിജയ്ക്ക് ആശംസകളുമായി എത്തിയപ്പോൾ, ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇന്നത്തെ സമൂഹം രാഷ്ട്രീയ ബോധത്തേക്കാൾ ആരാധനാ സംസ്‌കാരത്തിന്പിന്നാലെയാണ് പോകുന്നതെന്ന് അദ്ദേഹം കുറിച്ചു. തമിഴ് രാഷ്ട്രീയത്തിലെ ഇതിഹാസ നേതാവായിരുന്ന കെ. കാമരാജ് പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയിച്ച സ്ഥാനാർത്ഥികൾക്ക് ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് ഈ ഫലം കാണിക്കുന്നത്. അത്തരം അവബോധം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ എന്നും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകാശ് രാജിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.”കർണാടകയിൽ താമസിക്കുന്ന തമിഴനല്ലാത്ത നിങ്ങൾ എന്തിനാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നത്?” എന്നാണ് വിജയ് ആരാധകരുടെ പ്രധാന ചോദ്യം. വിജയ് രാഷ്ട്രീയ പശ്ചാത്തലത്തിൽ അഭിനയിച്ച ‘ജനനായകൻ’ എന്ന ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടഞ്ഞപ്പോൾ വിജയ്ക്ക് പിന്തുണയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിജയ് രാഷ്ട്രീയത്തിൽ അധികാരത്തിലേക്ക് വരുമ്പോൾ പ്രകാശ് രാജ് സ്വീകരിച്ച നിലപാട് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.സിനിമയിൽ ഉറ്റ സുഹൃത്തുക്കളായി അഭിനയിക്കുന്ന ഇവർ രാഷ്ട്രീയ നിലപാടുകളിൽ രണ്ട് തട്ടിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തമിഴ്നാട് സഭയില്‍ നാടകീയ രംഗങ്ങള്‍! നയപ്രഖ്യാപനം നിര്‍ത്തി ആര്.എന്‍. രവി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; ദേശീയഗാനത്തെ അവഹേളിച്ചെന്ന് പരാതി




