തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. മണലൂരിലെ തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്നും വോട്ടുകൾ പുനർണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേവലം 126 വോട്ടുകൾക്കാണ് മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി. രവീന്ദ്രനാഥ് വിജയിച്ചത്.
മണ്ഡലത്തിലെ 184 ഹോം വോട്ടുകൾ എണ്ണുന്നതിൽ ഉദ്യോഗസ്ഥർ ബോധപൂർവ്വം വീഴ്ച വരുത്തിയെന്ന് പ്രതാപൻ ആരോപിക്കുന്നു. നാല് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് എണ്ണാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ആർഎസ്എസിന്റെയോ എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നയാളാണ്. എന്നാൽ മണലൂരിൽ ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവർ എൽഡിഎഫിനെ സഹായിച്ചു. കൗണ്ടിംഗ് സ്റ്റേഷനിൽ എൽഡിഎഫും എസ്ഡിപിഐയും ഒരുമിച്ചാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും വർഗ്ഗീയ ശക്തികളുമായി താൻ സന്ധി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി. രവീന്ദ്രനാഥിനെ അഭിനന്ദിച്ച പ്രതാപൻ പക്ഷേ, ഈ വിജയം അവിശുദ്ധമാണെന്ന് കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് യുഡിഎഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടും പ്രതാപൻ പങ്കുവെച്ചു”മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ സംവിധാനമുണ്ട്. വെണ്ണ എടുത്ത് കഴിക്കുന്ന ലാളിത്യത്തോടെ ഞങ്ങൾ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഗുരുവായൂരിൽ സ്ഥിരമായി എത്തുന്ന, ദൈവവിശ്വാസിയായ ഒരാളായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി.”.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന പെൺകടുവ ചത്തു;മരണകാരണം ന്യുമോണിയ





