മലപ്പുറം: ഭൂരിപക്ഷത്തിൽ ചരിത്രം സൃഷ്ടിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്രാവശ്യം മലപ്പുറം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ കുഞ്ഞാലിക്കുട്ടി 85327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഉയർന്ന ഭൂരിപക്ഷത്തിൽ ഒരു സ്ഥാനാർത്ഥി വിജയിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹത്തിന് 30596 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
You May Also Like
തോൽവി മറന്ന് ആഘോഷം; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ താരമായി ഭാവന!
തോൽവി മറന്ന് ആഘോഷം; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ താരമായി ഭാവന!
മലപ്പുറം മണ്ഡലത്തിൽ എൻ സി പി യുടെ കെ ടി മുജീബ് റഹ്മാൻ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിരാളി. 46305 വോട്ടുകൾ മാത്രമേ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുള്ളൂ. കുഞ്ഞാലിക്കുട്ടി ആകട്ടെ 131632 വോട്ടുകൾ കരസ്ഥമാക്കി ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉടമസ്ഥാവകാശത്തില്‍ ദുരൂഹത; കേന്ദ്രത്തിന്റെ ‘റെഡ് സിഗ്നല്‍’; റിപ്പോര്‍ട്ടര്‍ ടിവി വമ്പന്‍ പ്രതിസന്ധിയില്‍; ജീവനക്കാര്‍ ആശങ്കയില്‍; സംപ്രേഷണം നിലയ്ക്കുമോ?





