തമിഴ് രാഷ്ട്രീയത്തിൽ വിജയ് തരംഗം; പനയൂരിലെ വസതിയിൽ ആവേശോജ്ജ്വലമായ ആഘോഷം; ആശംസകളുമായി നടി തൃഷയും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തകർപ്പൻ വിജയം നേടിയതോടെ ദളപതി വിജയ്‌യുടെ പനയൂരിലെ വസതി ആഘോഷലഹരിയിൽ. ആയിരക്കണക്കിന് ആരാധകരും പ്രവർത്തകരുമാണ് ചെന്നൈ പനയൂരിലെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ തന്നെ വിജയ് വെന്നിക്കൊടി പാറിച്ചതോടെ തെന്നിന്ത്യൻ താരം തൃഷയും വിജയ്‌യുടെ വീട്ടിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു.
വിജയ്‌യുടെ ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ടെലിവിഷൻ ചാനലുകളിൽ ടിവികെയുടെ വിജയവാർത്ത വന്നതിന് പിന്നാലെ വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന കുടുംബാംഗങ്ങളെ വീഡിയോയിൽ കാണാം.
ടിവികെയുടെ ചിഹ്നമായ വിസിൽ ഊതി വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും പല്ലവി പങ്കുവെച്ചിട്ടുണ്ട്. വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആരാധകർ വിജയം കൊണ്ടാടുന്നത്.തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി വലിയ പ്രാർത്ഥനയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും.തിങ്കളാഴ്ച രാവിലെ തന്നെ വിജയ്‌യുടെ അച്ഛൻ തിരുത്തണി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
 മെയ് നാലിന് തൃഷയുടെ 43-ാം ജന്മദിനം കൂടിയാണ്. എന്നാൽ പിറന്നാളിന് മുന്നോടിയായല്ല, മറിച്ച് വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിനായി പ്രാർത്ഥിക്കാനാണ് താരം ഞായറാഴ്ച തിരുപ്പതി ദർശനം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.സിനിമാ ലോകത്തെ വിസ്മയിപ്പിച്ച വിജയ് ഇനി തമിഴ് മണ്ണ് ഭരിക്കാൻ ഒരുങ്ങുമ്പോൾ പനയൂരിലെ ആഘോഷം തമിഴ് രാഷ്ട്രീയത്തിലെ ഒരു പുതിയ യുഗപ്പിറവിയുടെ സൂചനയാണ്
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.