സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്

സംസ്ഥാനത്തെ വോട്ടെണ്ണൽ എട്ടു മണിയോടെ ആരംഭിച്ചു. ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്. നിലവിൽ യു.ഡി.എഫിനാണ് ലീഡ്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് ലീഡ് ചെയ്യുന്നു. ഹരിപ്പാട് മണ്ഡലത്തിൽ രമേശ്‌ ചെന്നിത്തല പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനും, സലാമും തുല്യനിലയിൽ ആണ്. കാസർഗോഡും,ചാത്തന്നൂരും എൻ.ഡി.എ ആണ്ലീ ലീഡ് ചെയ്യുന്നത്. നിലവിൽ 68 ഇടത്തു യു. ഡി. എഫ്,, 59 ഇടത്ത്‌ എൽ.ഡി. എഫ്, 5 ഇടത്ത്‌ എൻ. ഡി. എ എന്നിങ്ങനെയാണ് നില.

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ. എട്ടരയോടെ ഇവിഎം മെഷിനുകളിലെയും വോട്ടെണ്ണൽ ആരംഭിക്കും . 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.