പുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടര്‍’ എന്ന ചാരിറ്റി സ്ഥാപനത്തില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചത് അതിക്രൂരമായി. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്നാണ് 12 വയസ്സുകാരനോട് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും സഹായിയെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മകനെ കാലില്‍ കയര്‍ കെട്ടി ഫാനിന്റെ ഹൂക്കില്‍ തലകീഴായി തൂക്കിയിട്ടെന്നാണ് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്. പണം എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ഇവര്‍ കുട്ടിയെ വിട്ടയച്ചില്ല. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. വേനലവധിക്ക് വീട്ടിലെത്തിയ കുട്ടി കടുത്ത വിഷമത്തിലിരിക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് സ്ഥാപനത്തിലെ ക്രൂരത പുറംലോകമറിഞ്ഞത്. സ്ഥാപനത്തിലെ കുക്കായ ലൈജു എന്നയാളാണ് ഉപദ്രവിച്ചതെന്നും മുന്‍പും മകനെ ഇയാള്‍ മര്‍ദിച്ചിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു. സൂപ്രണ്ട് കുട്ടിയുടെ ചെകിടത്ത് അടിച്ചതായും പരാതിയിലുണ്ട്.
എന്നാല്‍ പരാതിയില്‍ പറയുന്ന രീതിയിലുള്ള ക്രൂരതകള്‍ നടന്നിട്ടില്ലെന്നാണ് സ്ഥാപനം നടത്തിപ്പുകാരനായ പ്രിന്‍സ് പറയുന്നത്. പാചകക്കാരനായ ലൈജു കുട്ടിയെ വിരട്ടാന്‍ വേണ്ടി കാലില്‍ കെട്ടുക മാത്രമാണ് ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. മദ്യപാനം കാരണം ലൈജുവിനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായിരുന്നുവെന്നും, താമസിക്കാന്‍ ഇടമില്ലെന്ന് പറഞ്ഞതിനാല്‍ കുറച്ചുദിവസം കൂടി അനുവദിക്കുകയായിരുന്നുവെന്നും പ്രിന്‍സ് വ്യക്തമാക്കി. ഏപ്രില്‍ 30-നാണ് സംഭവം നടന്നതെന്നും മറ്റ് കുട്ടികള്‍ ഇതേക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പുനലൂര്‍ പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. നിലവില്‍ കസ്റ്റഡിയിലുള്ള വാര്‍ഡനെയും സഹായിയെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. നിരവധി കുട്ടികള്‍ പഠനത്തിനായി താമസിക്കുന്ന സ്ഥാപനമാണിത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്താനാണ് പോലീസിന്റെ നീക്കം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പരിശോധിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു ;വിദ്യയുടെ രണ്ടാം വിവാഹം അവസാനിച്ചത് ദുരന്തത്തില്‍! ഭാര്യയെ കൊന്ന വിവരം സുഹൃത്തിന് ഫോണ്‍ ചെയ്ത് പറഞ്ഞ് രതീഷ്





