ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങും; ലക്ഷ്യമിട്ടത് 1000 കോടി ഇടപാട്; ശബരിമലയിലേയും പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും കൊള്ള നടന്നില്ല; ഡി മണിക്ക് പിന്നില്‍ മഹാരാഷ്ട്രാ മാഫിയ

ശബരിമല കൊള്ള
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക വഴിത്തിരിവ്. ‘ഡയമണ്ട് മണി’ എന്നറിയപ്പെടുന്ന ബാലമുരുകനും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പുരാവസ്തു മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി.
പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന കാര്യത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചതോടെ ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണവും കടത്തുന്നതിന് പിന്നില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള വിഗ്രഹ മാഫിയയാണെന്ന് എസ്‌ഐടി സംശയിക്കുന്നു. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന മൊഴികളാണ് പ്രവാസി വ്യവസായിയും നല്‍കിയിരിക്കുന്നത്.
ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടാണ് ഈ സംഘം ലക്ഷ്യമിട്ടത്. ശബരിമലയില്‍ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും പത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യമിട്ടെന്നുമാണ് വെളിപ്പെടുത്തല്‍. 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്ത് വെച്ച് നടന്ന പണക്കൈമാറ്റത്തില്‍ ഡി മണിക്കും ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും പുറമെ ശബരിമലയിലെ അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കൂടി പങ്കെടുത്തതായി വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. ഈ വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും സുധീഷ് കുമാറിനെയും എസ്‌ഐടി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഡി മണിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത വരുത്തും. ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ടെങ്കിലും, ഗൂഢാലോചനയുടെ വ്യാപ്തി വലുതാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.