തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുദ്ധപ്രഖ്യാപനം നടത്തിയ ഡോ. ബി. അശോക് ഐഎഎസിനെതിരെ അതിശക്തമായ നടപടിക്ക് ഇടതുസര്‍ക്കാര്‍ ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ അശോകിനെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യാനാണ് നീക്കം.
എന്നാല്‍, വിവിധ എക്‌സിറ്റ് പോളുകള്‍ സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്നത് സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അശോക് ഉന്നയിച്ച കിഫ്ബി അഴിമതിയും ഉദ്യോഗസ്ഥ കോക്കസിന്റെ വഴിവിട്ട ഇടപെടലുകളും അന്വേഷണ വിധേയമാകുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കടുത്ത ആശങ്കയിലാണ്. അങ്ങനെ വന്നാല്‍ ഇതെല്ലാം വിജിലന്‍സ് അന്വേഷണത്തിന് വഴിമാറും.
രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും തുടര്‍ച്ചയായ ഭരണത്തിനായി ഒരു ഉദ്യോഗസ്ഥ കോക്കസ് വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നുമാണ് ഡോ. ബി. അശോക് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. പൊതുഫണ്ടുകള്‍ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്നും ഇതിന് കിഫ്ബി മേധാവിയാണ് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി സൈനിക ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കാര്‍ഷിക സര്‍വകലാശാല വിസി സ്ഥാനത്ത് നിന്നും അശോകിനെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയായിരുന്നു ഈ നടപടി.
അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതും സര്‍ക്കാരിനെ വിമര്‍ശിച്ചതും ഗുരുതരമായ ചട്ടലംഘനമായി കണക്കാക്കി അശോകിനെ പിരിച്ചുവിടാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. എന്നാല്‍ ഈ സസ്പെന്‍ഷന്‍ ഉത്തരവിനെ ഒരു വിലയുമില്ലാത്ത കടലാസായിട്ടാണ് അശോക് കാണുന്നത്. ‘പോകുന്ന പോക്കില്‍ ശത്രുക്കള്‍ക്കെതിരെ വെടിയുതിര്‍ത്തു പോവുക എന്നതാണ് സര്‍ക്കാര്‍ നയം. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഈ ഉത്തരവ് ചവറ്റുകുട്ടയിലേക്ക് പോകും,’ എന്ന് അദ്ദേഹം പ്രതികരിച്ചു. സസ്പെന്‍ഷനെതിരെ കോടതിയെ സമീപിക്കാനില്ലെന്നും ജനകീയ കോടതി വിധി പറയുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലമാകുന്നത് സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബി. അശോകിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുമെന്ന് മാത്രമല്ല, അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനും സാധ്യതയുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗം, വിരമിച്ച ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ തിരുകിക്കയറ്റിയത്, എം. ശിവശങ്കറിന് ശേഷമുണ്ടായ കോര്‍ഡിനേഷന്‍ പാളിച്ചകള്‍ എന്നിവ അന്വേഷണ പരിധിയില്‍ വരുന്നത് ഇടതുമുന്നണിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും.
തുടര്‍ഭരണത്തിനായി സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ചുവെന്ന അശോകിന്റെ ആരോപണം ഗൗരവത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. ഭരണത്തുടര്‍ച്ച ഫാസിസ്റ്റ് പ്രവണതയാണെന്നും സുതാര്യമായ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും അശോക് നേരത്തെ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വകുപ്പിനെയും ആര്യമോള്‍ മരണപ്പെട്ട സാഹചര്യത്തിലുണ്ടായ ആരോഗ്യവകുപ്പിന്റെ വീഴ്ചകളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ബി. അശോകിനെതിരെയുള്ള നടപടി പിണറായി സര്‍ക്കാരിന്റെ ‘പ്രതികാര രാഷ്ട്രീയത്തിന്റെ’ അവസാനത്തെ ഉദാഹരണമായി മാറുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള പോലീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന എം എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാം; മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍; ആരുമില്ലാത്തിനാല്‍ ആ കോഴ്സും തീര്‍ന്നു; ഗവേഷണം പ്രതിസന്ധിയില്‍





