തിരുവനന്തപുരം: സർക്കാരിനും വൈദ്യുതി ബോർഡിനും എതിരെ കോടികളുടെ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശംവെച്ച് വൈദ്യുതി ഉൽപാദിപ്പിയ്ക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി രമേശ് ചെ ന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31വരെയായിരുന്നു കരാര്‍. കരാർ കാലാവധി അവസാനിച്ചിട്ടും പദ്ധതിയുടെ ഉടമസ്ഥാവകാശം വൈദ്യുത ബോര്‍ഡിന് കൈമാറാതെ 14 മാസംകൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടവും കമ്പനിക്ക് അത്രയും ലാഭവും ഉണ്ടായതായി
രമേശ് ചെന്നിത്തല പറഞ്ഞു.
ഇവിടെ ഒരു യൂണിറ്റിന് ഉല്‍പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10 മുതൽ 14 രൂപയ്ക്ക്വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയം കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയായിരുന്നെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് മുൻപ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും ഈ പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേ ഹം ആരോപിച്ചു. ഇത് സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത 66 ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; മുഖ്യമന്ത്രിയും എം ബി രാജേഷ് ഉൾപ്പടെയുള്ള മന്ത്രിമാരും ചടങ്ങ് ബഹിഷ്ക്കരിക്കും





