തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ സബ്സിഡി തുക തട്ടിപ്പ് കേസിലെ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരസഭയിലെ മുൻ എസ്.സി പ്രമോട്ടർ എസ് സിന്ധു ആണ്
അറസ്റ്റിലായത്. നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 75 ലക്ഷം രൂപയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയാണ് സിന്ധു.
2021-2022 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായ ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 75 ലക്ഷം രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ ഈ തുക കേസിലെ പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (എസ് ഐ യു )-1ആണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I ൽ രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭപദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.26 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലും തിരുവനന്തപുരം നഗരസഭയിലെ തന്നെ ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.14 കോടി രൂപയുടെയും 3.57 കോടി രൂപയുടെയും ഫണ്ട് തട്ടിപ്പുകൾ നടത്തിയ മറ്റ് രണ്ട് കേസുകളിലും സിന്ധു പ്രതിയാണ്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിനിയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെ നടുക്കി വന്‍ ലഹരിവേട്ട; സിനിമാസ്റ്റൈലില്‍ പിടികൂടി പോലീസും ഡാന്‍സാഫും ; അറസ്റ്റിലായവരില്‍ സ്ത്രീകളും ഡോക്ടറുമുള്‍പ്പെടെ ഏഴ് പേര്




