തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി വനിതാകൗൺസിലർമാർ നടത്തിയ മാർച്ചിൽ നടപടികൾ കടുപ്പിച്ചു പോലീസ്. കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് പോലീസ് നോട്ടീസ് നൽകി. നഗരസഭ ഡെപ്യൂട്ടി മേയർ ജി ആശാനാഥിനും നോട്ടീസ് നൽകിയിട്ടുണ്ട്.
മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിൽ ശ്രീലേഖയും ആശാനാഥും ആദ്യം പ്രതികളായിരുന്നില്ല. മാർച്ച് ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. എന്നിട്ടും ശ്രീലേഖയെ കേസിൽ പ്രതി ചേർക്കാതിരുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നപ്പോഴാണ് പോലീസ് ചേർത്തത് .
ശ്രീലേഖയ്ക്കും ആശാനാഥിനും പുറമേ മാർച്ചിൽ പങ്കെടുത്ത മറ്റുചില കൗൺസിലർമാർക്കും നാളെ ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ നിയമനടപടികൾ കടുപ്പിക്കാനാണ് പോലീസ് തീരുമാനം. നോട്ടീസ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനും നീക്കമുണ്ട്. ആർ ശ്രീലേഖയ്ക്ക് നോട്ടീസ് നൽകാൻ കഴിഞ്ഞിട്ടില്ല. സ്ഥലത്തില്ലാത്തതാണ് കാരണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വയനാട് ടൗൺഷിപ്പ് വിവാദം: മന്ത്രിയെ കണ്ടില്ല, അവഗണനയെന്ന് വീട്ടുടമ; തനിക്ക് നേരെയുള്ള ഭീഷണിയിൽ പൊട്ടിക്കരഞ്ഞ് നൗഫൽ





