പണിക്കായി നൽകിയ ഓട്ടോറിക്ഷ പൊളിച്ചുവിറ്റു; വർക്ക്ഷോപ്പ് ഉടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അറ്റകുറ്റപണിക്കായി നല്‍കിയ ഓട്ടോറിക്ഷ പൊളിച്ചു വിറ്റ വർക്ക്ഷോപ്പ് ഉടമയടക്കം മൂന്നുപേർ പോലീസിന്റെ പിടിയിലായി. പണിക്കായി നൽകിയ ഓട്ടോ റിക്ഷയുടെ എൻജിൻ അഴിച്ചുമാറ്റി മറ്റൊരാൾക്ക്‌ വിൽക്കുകയായിരുന്നു. വാഹനത്തിന്റെ ചേസിസ് നമ്പറില്‍ തിരുത്തൽ വരുത്തി മറിച്ചുവിൽപ്പന നടത്തുകയും ചെയ്തിട്ടുണ്ട്.
വട്ടിയൂർക്കാവ് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് വർക്ക്‌ ഷോപ്പ് ഉടമയും സംഘവും പൊളിച്ചുവിറ്റത്. റീ ടെസ്റ്റിന് മുന്നോടിയായുള്ള അറ്റകുറ്റ പണികൾക്കായാണ് വാഹനം വർക്ക്‌ഷോപ്പിൽ നൽകിയിരുന്നത്. തിരുവനന്തപുരം മരുതൻകുഴിയിൽ വർക്ക്ഷോപ്പ് നടത്തുന്ന ആനന്ദ്, കൂട്ടാളികളായ രാജേഷ്‌കുമാർ, മുഹമ്മദ്‌ സൽമാൻ എന്നിവരെയാണ് വട്ടിയൂർകാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പണിയ്ക്ക് നൽകിയ ഓട്ടോറിക്ഷ മാസങ്ങള്‍ കഴിഞ്ഞിട്ടും  തിരികെ നല്‍കാതിരുന്നതോടെയാണ് ഉടമ പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ ഈ വാഹനത്തിന്റെ എൻജിൻ മുഹമ്മദ്‌ സൽമാന്റെ പേരിലുള്ള ഒരു ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചു ഓടിക്കുന്നതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.