നെടുങ്കണ്ടം: പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി സജിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രദേശവാസികള്‍. അമ്മ മറിയക്കുട്ടിയെയും സഹോദരന്‍ റെജിയെയും കാണാതായ ദിവസങ്ങളില്‍ സജി നാട്ടുകാരോട് പറഞ്ഞിരുന്ന നുണക്കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വന്തം വിവാഹത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചും പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിയും സജി കൊലപാതക വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
സജിക്ക് വിവാഹം കഴിക്കാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ മൂത്ത സഹോദരന്‍ റെജി ഇതിന് തടസ്സം നിന്നിരുന്നതായും പറയപ്പെടുന്നു. റെജി വിവാഹം കഴിച്ചാല്‍ താന്‍ അമ്മയെയും കൂട്ടി വീടുവിട്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും അയല്‍വാസികള്‍ സൂചിപ്പിച്ചു. അമ്മയെയും സഹോദരനെയും കാണാതായ പത്താം തീയതിക്ക് ശേഷം, താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന് സജി നാട്ടുകാരെ അറിയിച്ചിരുന്നു. ‘വ്യാഴാഴ്ച എന്റെ കല്യാണമാണ്, എല്ലാവരും വരണം’ എന്ന് പറഞ്ഞാണ് സജി നാട്ടുകാരെ ക്ഷണിച്ചത്. പിന്നീട് ബന്ധു മരിച്ചതിനെത്തുടര്‍ന്ന് വിവാഹം മാറ്റിവെച്ചതായും ഇയാള്‍ പറഞ്ഞു.
ഇതിനുശേഷവും മറ്റൊരിക്കല്‍ കൂടി 500 പേര്‍ക്ക് വിരുന്നൊരുക്കുന്നുണ്ടെന്നും വിവാഹത്തിന് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു വിവാഹാലോചനയോ ചടങ്ങോ എങ്ങും നടക്കുന്നില്ലെന്ന് വ്യക്തമായി. സംശയം ബലപ്പെടുത്തിയത് സജിയുടെ പരസ്പരവിരുദ്ധമായ മറുപടികള്‍. മറിയക്കുട്ടിയെയും റെജിയെയും കാണാതായതിനെക്കുറിച്ച് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സജി നല്‍കിയ മറുപടികളാണ് ദുരൂഹത വര്‍ധിപ്പിച്ചത്.
‘അമ്മയും ചേട്ടനും ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിക്കുകയാണ്’ എന്ന് ചിലരോടും, ‘അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’ എന്ന് മറ്റു ചിലരോടും സജി പറഞ്ഞു. ഈ പരസ്പരവിരുദ്ധമായ സംസാരമാണ് നാട്ടുകാരില്‍ വലിയ സംശയമുണ്ടാക്കിയത്. ഒടുവില്‍ റെജിയുടെ സഹോദരിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. പോലീസിനെ കണ്ടതോടെ വീടിന്റെ മുകള്‍ഭാഗം വഴി ഓടി രക്ഷപ്പെട്ട സജി ഇപ്പോഴും ഒളിവിലാണ്.
ഇരട്ടക്കൊലപാതകം പുറത്തായതോടെ പഴയൊരു തിരോധാനത്തെക്കുറിച്ചും നാട്ടുകാര്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇവരുടെ പിതാവിനെ എട്ടു വര്‍ഷം മുമ്പ് കാണാതായതാണ്. ഇതുവരെ പോലീസിന് ഇദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പിതാവിനെയും ഇതേപോലെ അപായപ്പെടുത്തിയതാണോ എന്ന് പോലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ക്ക് ഏകദേശം 17 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു വരികയാണ്. സജിയെ പിടികൂടുന്നതോടെ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും രീതിയും വ്യക്തമാകൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം അടിച്ചുമാറ്റി പണം കവര്‍ന്നു. അരവണ കൗണ്ടറില്‍ കാര്‍ഡ് മാറ്റി നല്‍കിയായിരുന്നു പണം തട്ടിപ്പ്; താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍





