തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടയില്‍ പാമ്പുകടി കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ഇന്ന് മരിച്ചതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണസംഖ്യ ആറായി ഉയര്‍ന്നു. വേനല്‍ കഠിനമായതോടെ പാമ്പുകള്‍ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഇറങ്ങുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് മുതുകുട സ്വദേശി നബീസ (75) ആണ് ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് ഇവരെ കടിച്ചതെന്നാണ് പ്രാഥമിക വിവരം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത മറ്റ് രണ്ട് സംഭവങ്ങള്‍ പാമ്പുകടിയേല്‍ക്കുന്ന സാഹചര്യം എത്രത്തോളം ഗൗരവമാണെന്ന് വ്യക്തമാക്കുന്നു:
കൊല്ലം രാമന്‍കുളങ്ങര സ്വദേശി സുദേവന് ഇന്ന് രാവിലെ ജോലി ചെയ്യുന്നതിനിടെ കാലില്‍ പാമ്പുകടിയേറ്റു. ചുരുട്ട മണ്ഡലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയം. ഇദ്ദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ചെറായിയില്‍ കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള (38) റിസോര്‍ട്ടില്‍ വെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലാണ്.
രാഴ്ചയ്ക്കിടെ ആറ് ജീവനുകള്‍ പൊലിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ മരണങ്ങള് കേരളത്തെ നടുക്കുന്നതാണ്. കുട്ടനാട്ടില്‍ ടോയ്ലറ്റിന് മുന്നില്‍ വെച്ച് മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ ഇന്ദിര (65) അന്തരിച്ചു. ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന് ദീക്ഷല്‍ ദിലീപ്, കായംകുളത്ത് സെലീന (42), തൃശൂരില്‍ എട്ടു വയസ്സുകാരന് ആല്‍ജോ എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടവരുടെ പട്ടികയിലുണ്ട്.
പാമ്പുകടിയേറ്റെത്തുന്നവര്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളും പലയിടത്തുനിന്നും ഉയരുന്നുണ്ട്. മരുന്ന് ലഭ്യതക്കുറവും വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ അഭാവവും പലപ്പോഴും മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ചില താലൂക്ക് ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളേജുകളിലേക്ക് അയക്കുന്നതിലെ കാലതാമസവും രോഗികളുടെ ജീവന് അപകടത്തിലാക്കുന്നു.
അമിതമായ ചൂട് കാരണമാണ് പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങുന്നത്. തണുപ്പുള്ള സ്ഥലങ്ങളായ കുളിമുറികള്‍, അലമാരകള്‍ക്ക് താഴെ, നനവുള്ള പറമ്പുകള്‍, ചെടിച്ചട്ടികള്‍ക്കിട എന്നിവടങ്ങളില്‍ ഇവ പതുങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.
മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക:
വീടിന്റെ പരിസരം കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കുക.
രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും വെളിച്ചം (ഠീൃരവ) കരുതുക.
വരാന്തകളിലും നിലത്തും കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
ചെരിപ്പും വസ്ത്രങ്ങളും ധരിക്കുന്നതിന് മുന്‍പ് കുടഞ്ഞു പരിശോധിക്കുക.
പാമ്പുകടിയേറ്റാല്‍ എത്രയും വേഗം പാമ്പുവിഷ ചികിത്സ ലഭ്യമായ ആശുപത്രികളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. മന്ത്രവാദത്തിനോ നാട്ടുവൈദ്യത്തിനോ പുറകെ പോയി വിലപ്പെട്ട സമയം കളയരുത്. കടിയേറ്റ ഭാഗം അനങ്ങാതെ വെക്കുകയും രോഗിക്ക് മാനസിക ധൈര്യം നല്‍കുകയും വേണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പതിവ് പോലെ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുന്ന രീതി കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി; ഗ്രൂപ്പ് വൈര്യം മറന്ന് കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ട് പോകണമെങ്കില്‍ മൂന്ന് നേതാക്കളെയും തൃപ്തിപ്പെടുത്തുന്ന ഒരു വീതംവെപ്പ് അനിവാര്യം; ആരാകും കേരള മുഖ്യമന്ത്രി? സോണിയയുടെ മനസ്സ് നിര്‍ണ്ണായകം





