ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം പൂർണ പരാജയമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. ‘ന്യൂസ് മലയാള’ത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡൽഹിയിൽ ദാരുണമായ തീപിടുത്തം: ഒൻപത് മരണം; വില്ലനായത് എസിയിലെ ഷോർട്ട് സർക്യൂട്ട് എന്ന് സംശയം
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് എം.എ. ബേബി ആരോപിക്കുന്നത്. 2021-ൽ കോൺഗ്രസ് സിപിഎമ്മിന് വോട്ട് ചെയ്തില്ല, മറിച്ച് സിപിഎം വോട്ടുകൾ കോൺഗ്രസിന് നൽകുകയും ചെയ്തു. ഇക്കാര്യം ജനങ്ങൾക്ക് കൃത്യമായി അറിയാം. ഈ തെരഞ്ഞെടുപ്പിൽ സിപിഎം ബംഗാളിൽ അക്കൗണ്ട് തുറക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരായി മതന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരായി വോട്ട് ചെയ്ത ന്യൂനപക്ഷങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ വോട്ട് ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.യുഡിഎഫ് രാഷ്ട്രീയപരമായി ജനങ്ങളെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയ സഖ്യങ്ങളെയും വോട്ട് ബാങ്കുകളെയും കുറിച്ച് എം.എ. ബേബി നടത്തിയ ഈ പ്രസ്താവനകൾ ഇരുമുന്നണികൾക്കിടയിലും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
രാജ്യസഭയിലും ഇനി എന്‍ഡിഎ തരംഗം? ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി; മല്ലികാര്‍ജ്ജുന ഖാര്‍ഗെയടക്കം പ്രമുഖര്‍ പടിയിറങ്ങുന്നു







