തൃശൂർ: മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുത്തൻചിറ വലിയപറമ്പിലുള്ള ശ്രീജിത്തിന്റെ വാടകവീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം മിൽനയെ കാണാനില്ലെന്ന് ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയെ കാണാതായത്. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.പോലീസ് അന്വേഷണത്തിനിടെയാണ് ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ശ്രീജിത്തുമായി ബന്ധപ്പെട്ട് നേരത്തെയും ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്ത് ഇതിനുമുമ്പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഈ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മാള പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോഴിക്കോട് മാളിക്കടവ് കൊലപാതകം : യുവതിയെ മരണശേഷം മൂന്ന് തവണ പീഡിപ്പിച്ചു ; പ്രതിക്ക് മറ്റൊരു യുവതിയുമായും ബന്ധം, സിസിടിവിയില്‍ നിര്‍ണായക തെളിവുകള്‍





