തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ വിദ്യാർത്ഥിനിയും നീന്തൽതാരവുമായ ഇറാനിയൻ പൗരയ്ക്ക് കാമ്പസിലെ നീന്തൽകുളം ഉപയോഗിക്കാൻ അനുവാദം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. വിദ്യാർത്ഥിനിയ്ക്ക് നീന്തൽ കുളം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു. ഇതിനാവശ്യമായ നടപടികൾ കായിക യുവജനകാര്യ വകുപ്പ് സ്വീകരിക്കണമെന്നും മനുഷ്യാവകാശകമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ നീന്തൽകുളം ഉപയോഗിക്കാൻ അനുമതിയുള്ളുവെന്ന് പറഞ്ഞ് നീന്തൽകുളത്തിന്റെ ചുമതലയുള്ളയാൾ തന്നെ തടയുകയും തനിക്ക് നേരെ വംശീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നു ആരോപിച്ച് കാര്യവട്ടം സർവകലാശാല ക്യാമ്പസ് വിദ്യാർത്ഥിനിയും ഇറാനിയൻ പൗരയുമായ സാറ മൂസവി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
പരാതിക്കാരി നീന്തൽകുളം ഉപയോഗിക്കുന്ന വേളയിൽ ജീവനക്കാരനെ ഇടപെടാൻ അനുവദിക്കരുതെന്ന് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനോ സിറ്റിംഗിൽ ഹാജരാകാനോ തയ്യാറാകാതിരുന്ന സൈബർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, എസ്.എച്ച്.ഒ. എന്നിവരിൽ നിന്നും സിറ്റി പോലീസ് കമ്മിഷണർ വിശദീകരണം വാങ്ങി ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പരാതിക്കാരി കഴക്കൂട്ടം പോലീസിന് നൽകിയ പരാതിയിൽ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണം ജില്ലാ പോലീസ് മേധാവി പരിശോധിച്ച് നിയമാനുസരണം നടപടിയെടുക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്





