തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ വേണോ? മനുഷ്യജീവൻ പണയം വെച്ച് എന്തിന് ഉത്സവങ്ങൾ? വെടിക്കെട്ടിനും ആനപ്പീഡനത്തിനും എതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ, ഉത്സവങ്ങളുടെ പേരിൽ നടക്കുന്ന അപകടകരമായ ആചാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കൗൺസിലറും  മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഉത്സവ ആഘോഷങ്ങളെക്കുറിച്ച് ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർവിചിന്തനം നടത്താൻ സമയമായെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പടക്ക നിർമ്മാണശാലയുടെ പ്രവർത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും ശ്രീലേഖ പറയുന്നു വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുമ്പോൾ, അവിടെയുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പോലീസും ഫയർഫോഴ്സും അറിഞ്ഞിരുന്നോ? ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് സമയമില്ലെന്നും, അവർ രാഷ്ട്രീയത്തിന് പിന്നാലെയാണെന്നും അവർ വിമർശിക്കുന്നു. ജില്ലാ പോലീസ് മേധാവികളെ വിളിച്ചാൽ പോലും ഫോൺ എടുക്കുന്നില്ലെന്നും ആർ. ശ്രീലേഖ ആരോപിക്കുന്നു.
മനുഷ്യജീവൻ പണയം വെച്ചുകൊണ്ടുള്ള ആഘോഷങ്ങൾ വേണോയെന്ന് ആർ. ശ്രീലേഖ ചോദിക്കുന്നു.
തീ കൊണ്ട് കളിക്കുന്നത് എന്തിന്?: മനുഷ്യജീവൻ കവർന്നെടുക്കുന്ന ഇത്തരം വെടിക്കെട്ടുകളും പൂരങ്ങളും എന്തിനാണ്? കാടുകളിൽ ജീവിക്കേണ്ട ആനകളെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ ആവശ്യമാണോ?ഉത്സവ സമയങ്ങളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കിക്കൂടെ?
ക്ഷേത്രങ്ങളിൽ ആചാരപ്രകാരമുള്ള പൂജകളും ഭക്തദർശനവും കാഴ്ചകളും ഒക്കെയാണ് പ്രധാനമെന്ന് ശ്രീലേഖ ഓർമ്മിപ്പിക്കുന്നു. അപകടകരമായ വെടിക്കെട്ടുകളും മറ്റും ഉപേക്ഷിച്ച്, കൂടുതൽ സുരക്ഷിതവും സമാധാനപരവുമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കാൻ തയ്യാറാകണമെന്ന നിർദ്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.