തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചതിന് നാട്ടുകാരുടെ പരിഹാസത്തിന് ഇരയാകേണ്ടി വന്നുവെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച് പ്രവർത്തിച്ചതിന് തനിക്ക് നാട്ടിൽ ‘ചീത്തപ്പേര്’ ഉണ്ടായെന്ന് വ്യക്തമാക്കി നടി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
സംസ്ഥാനത്ത് ഉഷ്ണതരംഗം മുന്നറിയിപ്പുള്ളതിനാൽ, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ വെള്ളം കുടിക്കാനും സൺഗ്ലാസ് ഉപയോഗിക്കാനും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ നിർദ്ദേശിച്ചിരുന്നു. കേരളത്തിലെ ഒരു പൗര എന്ന നിലയിൽ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ശ്രീവിദ്യ തീരുമാനിച്ചു.
തന്റെ നാട്ടിൽ നടന്ന തെയ്യം കാണാൻ പോയപ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ച് സൺഗ്ലാസ് ധരിച്ചാണ് താരം എത്തിയത്. എന്നാൽ ഈ ‘പരിഷ്കാരം’ നാട്ടുകാർക്ക് പിടിച്ചില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്.സൺഗ്ലാസ് വെച്ച് തെയ്യം തൊഴാൻ പോയതിന് നാട്ടുകാർ തന്നെ അഹങ്കാരിയായി മുദ്രകുത്തിയെന്ന് ശ്രീവിദ്യ തമാശരൂപേണ പറയുന്നു. “ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരം”, “കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനെയാ നടന്നിരുന്നത്” തുടങ്ങിയ വിമർശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്.”നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാൻ അത് അനുസരിച്ചു. ഞാനുണ്ടാക്കിയ സൽപ്പേര് മുഴുവൻ നിങ്ങൾ കളഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോൾ സൺഗ്ലാസ് വെക്കുന്ന പെൺകുട്ടികളെ കുറ്റം പറയുന്ന നാട്ടുകാർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് കൂടി പറയണ്ടേ?” എന്ന് നടി വീഡിയോയിൽ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ|Chinnu Pappu
ശ്രീവിദ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തമാശരൂപേണയുള്ള വീഡിയോയാണെങ്കിലും ഇതിന് താഴെ ട്രോൾ പെരുമഴയാണ്. ‘അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ’, ‘ഇജ്ജ് പരിഷ്ക്കാരി ആയത് അവർക്ക് പിടിച്ചില്ല’ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, വിമർശനങ്ങളുമായും ചിലർ കമന്റ് ബോക്സിൽ എത്തുന്നുണ്ട്. എന്തായാലും ചൂട് മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം ഒരു നടിയുടെ രസകരമായ അനുഭവത്തിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.


കാരവന് ഡ്രൈവര്‍ക്കും അറിയില്ല; ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്; രഞ്ജിത്ത് കേസ് സങ്കീര്‍ണ്ണമായ പ്രതിസന്ധിയിലേക്ക്?





