തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്കരപിള്ള (68) ആണ് മരിച്ചത്. ഒന്നര വർഷമായി ഈ ഫ്ലാറ്റ് നിർമ്മാണ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലെ തൊഴിലാളികളാണ് രാവിലെ കിണറ്റിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇദ്ദേഹം വീട്ടിൽ പോകാറുള്ളത്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ആറ്റിങ്ങൽ സ്വദേശിയായ ഭാസ്കരപിള്ള ഒന്നര വർഷമായി ഈ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ്.
സംഭവത്തിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്.


കവടിയാര്‍-വെള്ളയമ്പലം റോഡില്‍ റേസിംഗ് ലഹരി; സുരക്ഷാവേലികള്‍ തകര്‍ന്നു വീഴുന്നു; നന്നാക്കാന്‍ ആളില്ല, തടയാന്‍ പോലീസുമില്ല
കാറിനുള്ളിലെ കരിനിഴല്‍: സോനയുടേത് ആസൂത്രിത കൊലപാതകമോ? ഗള്‍ഫ് യാത്രയ്ക്കായുള്ള പ്രണയവിവാഹവും പട്ടിണിയിട്ട നാളുകളും; ചെറുവണ്ണൂര്‍ ദുരന്തത്തില്‍ അന്വേഷണം ഭര്‍ത്താവിലേക്ക്





