ന്യൂഡല്‍ഹി: ഇന്ത്യ-തായ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ തായ് സൈന്യത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര മാനദണ്ഡങ്ങള്ക്കെതിരുമായ നടപടിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യ-തായ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിലനിന്നിരുന്ന പുരാതനമായ വിഷ്ണു വിഗ്രഹം തായ് സൈനിക നടപടിയുടെ ഭാഗമായി പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, മതപരവും സാംസ്കാരികവുമായ പൈതൃകങ്ങളെ ആദരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ്. സൈനിക നടപടികളുടെ പേരില്‍ ഇത്തരം ആരാധനാ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.
കെ.സി.ആറിന്റെ മകള്‍ കെ.കവിതയുടെ പുതിയ നീക്കം. ബി.ആര്.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു; ‘തെലങ്കാന ജാഗ്രതി’ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും
വിഗ്രഹം തകര്‍ത്ത നടപടി ഹിന്ദു വിശ്വാസികളുടെ മതവികാരങ്ങളെ ഗുരുതരമായി വേദനിപ്പിക്കുന്നതാണെന്നും, ഇത്തരം സംഭവങ്ങള്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി.
വിഗ്രഹം തകര്‍ത്ത ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഇന്ത്യ-തായ്ലന്ഡ് നയതന്ത്ര ബന്ധങ്ങളെ മാനിച്ചുകൊണ്ട്, വിഷയം നയതന്ത്ര മാര്‍ഗത്തിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി; അക്കൗണ്ടിലെ മാറ്റങ്ങൾ ഉടമയെ അറിയിക്കണം.





