ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഉപരോധവും ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ക്ക് സ്ഥിരപരിഹാരമായി ആണവോര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ആണവോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ വിദേശ നിക്ഷേപത്തിന് (എഉക) അറ്റോമിക് എനര്‍ജി കമ്മീഷന്‍ പച്ചക്കൊടി കാട്ടിയതോടെ ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ വാതിലുകള്‍ തുറന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, ആഭ്യന്തരമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
‘ശാന്തി ആക്ട് 2025’-ന്റെ ചുവടുപിടിച്ച് ആണവോര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്നത്. ഇതുവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന ഈ മേഖലയില്‍ ഇനി മുതല്‍ സ്വകാര്യ കമ്പനികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും പങ്കാളികളാകാം. 2047-ഓടെ ആണവോര്‍ജ്ജ ഉല്‍പ്പാദനം 100 ജിഗാവാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 20 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് ഒരു ആണവനിലയമെങ്കിലും സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. നിലവില്‍ 14 സംസ്ഥാനങ്ങളുമായി ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരുന്നു. വിദേശ കമ്പനികളുമായി സഹകരിച്ച് നൂതന സാമ്പത്തിക മാതൃകകള്‍ നടപ്പിലാക്കുന്നതോടെ ഒരു മെഗാവാട്ടിന് ഏകദേശം 22 കോടി രൂപ ചെലവ് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കും.
ഇറാന്റെ യുദ്ധക്കപ്പലിനെ ടോര്‍പ്പിഡോ അയച്ച് മുക്കി അമേരിക്ക; സ്ഥിരീകരിച്ച് ട്രംപ് ഭരണകൂടം; വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ മഹാസമുദ്രം യുദ്ധകളമാകുമോ?
നിലവില്‍ ഒരു ആണവനിലയം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന 13 വര്‍ഷം എന്നത് 8-9 വര്‍ഷമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ‘ഫ്‌ലീറ്റ് മോഡ്’ അടിസ്ഥാനത്തില്‍ ഒരേ സ്ഥലത്ത് ഒന്നിലധികം റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലൂടെ അനുമതികള്‍ വേഗത്തിലാക്കാനും യൂണിറ്റ് നിരക്ക് 5.50 – 6.50 രൂപ എന്ന പരിധിയിലേക്ക് താഴ്ത്താനും സാധിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയിലെ ധനകാര്യ വിഭാഗം അംഗം സീമ എസ്. ജെയിന്‍ വ്യക്തമാക്കി.
ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനോടുള്ള സംസ്ഥാനങ്ങളുടെ പ്രതികരണം പ്രതീക്ഷിച്ചത്ര ആവേശകരമല്ലെന്ന് എന്‍.ടി.പി.സി സി.എം.ഡി ഗുര്‍ദീപ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വവും ഹോര്‍മൂസ് പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍, വരും വര്‍ഷങ്ങളില്‍ ആണവോര്‍ജ്ജം തന്നെയാകും ഇന്ത്യയുടെ കരുത്ത്. വിദേശ നിക്ഷേപം എത്തുന്നതോടെ സാങ്കേതിക വിദ്യയിലും ഉല്‍പ്പാദനത്തിലും ഇന്ത്യ ആഗോള ശക്തിയായി മാറുമെന്നുറപ്പാണ്.


വ്യവസായ വികസനത്തില്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹനീഷ്; ധനമാനേജ്മെന്റ് വിദഗ്ധനായ മിന്‍ഹാജ് ആലം; പാരിസ്ഥിതക ടൂറിയം വിദഗ്ധന്‍ സുമന് ബില്ല; ഈ മൂന്ന് പേരും അഡീ. ചീഫ് സെക്രട്ടറിമാരാകും; ഷര്‍മിള മേരി ജോസഫിനും ടിങ്കു ബിശ്വളിനും അടക്കം പ്രെമോഷന് വരും; ഐഎഎസില്‍ മാറ്റങ്ങളുടെ കാലം





