വാഗമൺ: വാഗമണ്ണിൽ പുതുതായി ആരംഭിച്ച ‘വനവാസം’ റിസോർട്ടിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. മുൻ വനം മന്ത്രി കെ.പി. വിശ്വനാഠന്റെ സഹോദരിയുടെ മകനായ അശ്വിന്റേതാണ് ഈ റിസോർട്ട്. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിജയിച്ചില്ലെങ്കിൽ താൻ ‘വനവാസത്തിന്’ പോകുമെന്ന് വി.ഡി. സതീശൻ നടത്തിയ പ്രസ്താവന വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം സതീശൻ തന്നെ ‘വനവാസം’ എന്ന പേരിൽ റിസോർട്ട് ഉദ്ഘാടനം ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ കൗതുകകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ‘പ്രിയ നേതാവിന് സ്വാഗതം’ എന്ന ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമാണ് റിസോർട്ട് അധികൃതർ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.ഉദ്ഘാടനത്തിന് ശേഷം റിസോർട്ടിനോട് അനുബന്ധിച്ചുള്ള ട്രക്കിംഗിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നാണ് വിവരം.
നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ പരുന്തുംപാറ യാത്രയുടെ വീഡിയോ ‘വനത്തിലല്ല, വനവാസത്തിലാണ്’ എന്ന തലക്കെട്ടോടെ വി.ഡി. സതീശൻ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വൈറലായിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള ആ യാത്രയുടെ തുടർച്ചയായാണ് ഈ പുതിയ ഉദ്ഘാടനത്തെയും പലരും സോഷ്യൽ മീഡിയയിൽ കാണുന്നത്.റിസോർട്ടിന്റെ പേരും പ്രതിപക്ഷ നേതാവിന്റെ പഴയ പ്രഖ്യാപനവും തമ്മിലുള്ള സാമ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ തമാശകൾക്കും കാരണമായിരിക്കുകയാണ്.
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രില്‍ 4ന് തിരുവനന്തപുരത്ത് കിളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ


എന്റെ മക്കൾ എങ്ങനെ തലയുയർത്തി നടക്കും?” കാസർഗോഡിനെ കണ്ണീരിലാഴ്ത്തി ജസീലയുടെ അവസാന വീഡിയോ;മോഷണാരോപണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി





