ന്യൂഡല്‍ഹി: എഴുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നുവോ? പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിക്ക് കരുത്തുപകര്‍ന്ന് പുതിയ ഡീലിമിറ്റേഷന്‍ ബില്ല്. പി.ഒ.കെയിലെ ജനങ്ങള്‍ക്കും ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകാം. ലോക്സഭയിലും രാജ്യസഭയിലും അവരുടെ പ്രതിനിധികള്‍ ഇരിക്കും. ബി.ജെ.പി നേതാവ് ബൂറ നര്‍സയ്യ ഗൗഡാണ് ഈ സൂചന നല്‍കുന്നത്.
ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും അപ്പുറം ഓരോ ഇന്ത്യക്കാരനും ദശാബ്ദങ്ങളായി കാണുന്ന സ്വപ്നമാണ് പാക് അധീന കശ്മീരിനെ ഭാരതാംബയുടെ മടിത്തട്ടിലേക്ക് തിരികെ കൊണ്ടുവരിക എന്നത്. ഡീലിമിറ്റേഷന്‍ ബില്ലിലെ ഏറ്റവും നിര്‍ണ്ണായകമായ ഭാഗം പി.ഒ.കെയിലെ സീറ്റുകള്‍ സംബന്ധിച്ച വ്യവസ്ഥയാണെന്ന് നര്‍സയ്യ ഗൗഡ് ചൂണ്ടിക്കാട്ടി. നിയമപരമായും ഭരണഘടനാപരമായും ഇന്ത്യയുടെ ഭാഗമായ പി.ഒ.കെയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ 77 വര്‍ഷമായി നിഷേധിക്കപ്പെട്ട വോട്ടവകാശം ഇതോടെ ലഭ്യമാകും. പി.ഒ.കെയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എത്തുന്നതോടെ പാകിസ്ഥാന്റെ അന്യായമായ അധിനിവേശത്തിന് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പറയുന്നത്.
എന്നെങ്കിലും പി.ഒ.കെ ഇന്ത്യ തിരിച്ചുപിടിക്കുമെന്നും അവിടുത്തെ ജനങ്ങള്‍ ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുമെന്നും ബില്ല് അടിവരയിടുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതിനിടെ, വനിതാ സംവരണ ബില്ലിലെ നിര്‍ണ്ണായക ഭേദഗതികള്‍ സംബന്ധിച്ച് ലോക്സഭയില്‍ 12 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയാണ് നടന്നത്. സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വനിതാ സംവരണം നടപ്പിലാക്കാന്‍ കഴിയൂ എന്ന നിബന്ധന ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതോടെ സ്ത്രീശക്തിക്ക് അര്‍ഹമായ പ്രാതിനിധ്യം വൈകാതെ തന്നെ ലഭിക്കുമെന്ന് ഉറപ്പായി.
ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനും പിടിച്ചെടുക്കപ്പെട്ട മണ്ണിലെ ജനങ്ങളെ ചേര്‍ത്തുപിടിക്കാനും ലക്ഷ്യമിട്ടുള്ള ഈ ഡീലിമിറ്റേഷന്‍ ബില്ല് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. പി.ഒ.കെ എന്നെന്നേക്കുമായി ഭാരതത്തിന്റെ ഭാഗമാകുമെന്ന പ്രഖ്യാപനം പാകിസ്ഥാനെയും ഞെട്ടിച്ചിരിക്കും. നിലവില്‍ പാകിസ്ഥാന് കൈയ്യേറി പ്രദേശമാണ് ഇവിടെ. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ നിരവധി കടമ്പകളുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം:കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി ,അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം;ആഭ്യന്തര മന്ത്രാലയത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം





